നവീകരണം: അ​രു​വി​ക്ക​ര​യി​ല്‍​ നി​ന്നു​ള്ള ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Sunday, December 8, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി, അ​രു​വി​ക്ക​ര​യി​ൽ​നി​ന്ന് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന 86 എം​എ​ൽ​ഡി, 74 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ അ​ടി​യ​ന്ത​ര ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി തീ​രു​മാ​നി​ച്ചു. ന​വീ​ക​ര​ണ​ജോ​ലി​ക​ൾ​ക്കാ​യി ഈ ​ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നാ​ലു ഘ​ട്ട​മാ​യി താത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​രും. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ൽ പ്ര​തി​ദി​നം 10 ദ​ശ​ല​ക്ഷം ലി​റ്റ​ർ ജ​ലം കൂ​ടു​ത​ലാ​യി എ​ത്തി​ക്കാ​ൻ സാ​ധി​ക്കും.

ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന 86 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ലെ പ​ന്പ് സെ​റ്റു​ക​ൾ​ക്കും അ​നു​ബ​ന്ധ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും 20 വ​ർ​ഷ​ത്തെ കാ​ല​പ്പ​ഴ​ക്ക​മു​ണ്ട്. കാ​ല​പ്പ​ഴ​ക്ക​വും തേ​യ്മാ​ന​വും മൂ​ലം ശേ​ഷി കു​റ​യു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ലേ​ക്കു​ള്ള ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ൽ പ​ല​പ്പോ​ഴും കു​റ​വു​ണ്ടാ​വു​ക​യാ​ണ്.

കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ന്പ് സെ​റ്റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും മാ​റ്റു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി ഈ ​മാ​സം 13 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ 14 നു ​പു​ല​ർ​ച്ചെ ര​ണ്ടു വ​രെ 74 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ​യും അ​ന്നേ ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ 86 എം​എ​ൽ​ഡി ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ​യും പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കും.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ജ​നു​വ​രി നാ​ലി​ന് 86 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല 16 മ​ണി​ക്കൂ​റും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ജ​നു​വ​രി 11 നു ​ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല ആ​റു മ​ണി​ക്കൂ​റും നാ​ലാം ഘ​ട്ട​ത്തി​ൽ ഫെ​ബ്രു​വ​രി ഒ​ന്നി​ന് 86 എം​എ​ൽ​ഡി, 74 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ൾ 16 മ​ണി​ക്കൂ​റും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​യ്ക്കേ​ണ്ടി വ​രും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച് വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പി​എ​ച്ച് സ​ർ​ക്കി​ൾ തി​രു​വ​ന​ന്ത​പു​രം സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.

അ​രു​വി​ക്ക​ര​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് നി​ല​വി​ൽ 86 എം​എ​ൽ​ഡി, 72 എം​എ​ൽ​ഡി, 74 എം​എ​ൽ​ഡി വീ​തം ശേ​ഷി​യു​ള്ള മൂ​ന്നു ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളാ​ണു​ള​ള​ത്. പു​തി​യ 75 എം​എ​ൽ​ഡി ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല നി​ർ​മാ​ണം പൂ​ർ​ത്താ​യി വ​രി​ക​യാ​ണ്.
ശു​ദ്ധ​ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന ദി​വ​സ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് ഭാ​ഗി​ക​മാ​യി ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​താ​ണ്. ആ​ർ​സി​സി, ശീ​ചി​ത്ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ടാ​ങ്ക​ർ ലോ​റി​ക​ൾ വ​ഴി ബ​ദ​ൽ സം​വി​ധാ​ന​മൊ​രു​ക്കും.

ആ​ശു​പ​ത്രി, പോലീ​സ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി ടാ​ങ്ക​ർ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വെ​ള്ള​യ​ന്പ​ലം, അ​രു​വി​ക്ക​ര, പി​ടി​പി ന​ഗ​ർ, ചൂ​ഴാ​റ്റു​കോ​ട്ട, ആ​റ്റി​ങ്ങ​ൽ വാ​ള​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ൻ​ഡിം​ഗ് പോ​യി​ന്‍റുക​ളി​ൽ​നി​ന്ന് ജ​ല​വി​ത​ര​ണ​ത്തി​ന് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ടാ​ങ്ക​റു​ക​ൾ​ക്ക് പു​റ​മെ ന​ഗ​ര​സ​ഭ, പൊ​ലീ​സ്, സൈ​ന്യം, സി​ആ​ർ​പി​എ​ഫ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ ടാ​ങ്ക​റു​ക​ളു​ടെ സേ​വ​ന​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും.