ച​വി​ട്ടു​നാ​ട​ക മ​ത്സ​ര​ത്തി​നി​ടെ വേ​ദി​യി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
Saturday, November 23, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: ച​വി​ട്ടു​നാ​ട​ക മ​ത്സ​ര​ത്തി​നി​ടെ വേ​ദി​യി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് ര​ണ്ട് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. എ​ച്ച്എ​സ് വി​ഭാ​ഗം ച​വി​ട്ടു​നാ​ട​ക മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് വ​ഴു​ത​ക്കാ​ട് കാ​ർ​മ​ൽ സ്കൂ​ളി​ലെ സ​ഫാ​ന, കാ​വ്യ എ​ന്നി​വ​ർ വേ​ദി​യി​ൽ നി​ന്നു തെ​റി​ച്ചു​വീ​ണ​ത്. സം​ഭ​വ സ​മ​യ​ത്ത് വേ​ദി​ക്കു സ​മീ​പം ആം​ബു​ല​ൻ​സ് ഇ​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.
സാ​ധാ​ര​ണ​യാ​യി ക​ലോ​ത്സ​വ​വേ​ദി​യി​യു​ടെ വ​ശ​ങ്ങ​ളി​ൽ കൈ​വ​രി തീ​ർ​ത്ത് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​റു​ണ്ട്. മ​ത്സ​ര​ത്തി​നി​ടെ കു​ട്ടി​ക​ൾ വ​ശ​ങ്ങ​ളി​ലേ​ക്ക് മാ​റേു​ന്പാ​ൾ പു​റേ​ത്ത​ക്ക് വീ​ഴാ​തി​രി​ക്കാ​നാ​ണി​ത്. എ​ന്നാ​ൽ മ​ത്സ​രം ന​ട​ന്ന ചാ​ല ബോ​യി​സ് സ്കൂ​ളി​ലെ പ്ര​ധാ​ന​വേ​ദി​യി​ൽ പോ​ലും കൈ​വ​രി ഒ​രു​ക്കി​യി​രു​ന്നി​ല്ല.ച​വി​ട്ടു​നാ​ട​ക ഇ​ന​ത്തി​ലെ ആ​ദ്യ മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രു​ന്നു കാ​ർ​മൽ സ്കൂ​ൾ ടീം. ​മ​ത്സ​രം പ​കു​തി​യോ​ട​ടു​ക്കേ​ന്പാ​ൾ അ​ടു​ത്ത സ്റ്റെ​പ്പി​നു​ള്ള ത​യാ​റെ​ടു​പ്പി​നാ​യി വേ​ദി​യു​ടെ വ​ശ​ത്തേ​ക്ക് നീ​ങ്ങി നി​ന്ന സ​ഫാ​ന പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​റ​ച്ച് സ​മ​യ​ത്തി​ന് ശേ​ഷം പ്ര​ധാ​ന​വേ​ഷ​മാ​യ രാ​ജാ​വി​നെ അ​വ​ത​രി​പ്പി​ച്ച കാ​വ്യ​യും സ​മാ​ന​മാ​യ രീ​തി​യി​ൽ താ​ഴേ​ക്ക് വീ​ണെ​ങ്കി​ലും തി​രി​ച്ച് വേ​ദി​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് കാ​വ്യ ത​ള​ർ​ന്നു​വീ​ണ​ത്.
തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​തി​നു ശേ​ഷ​വും സം​ഘാ​ട​ക​ർ​ക്കെ​തി​രേ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. ഇ​തോ​ടെ ഇ​വ​ർ​ക്കു​വേ​ണ്ടി മ​ത്സ​രം വീ​ണ്ടും ന​ട​ത്താ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​ വേ​ദി​യി​ലെ സു​ര​ക്ഷാ പാ​ളി​ച്ച​ക​ൾ ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ മ​ത്സ​രം നി​ർ​ത്തി​വ​യ്ക്കു​ക​യും പി​ന്നീ​ട് ബെ​ഞ്ചു​ക​ൾ കൊ​ണ്ട് കൈ​വ​രി​ക​ൾ നി​ർ​മി​ച്ച് പ്ലാ​റ്റ്ഫോ​മി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച​ത്. മ​റ്റൊ​രു വേ​ദി​യി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​രം സ്ഥ​ല​പ​രി​മി​തി മൂ​ലം അ​വ​സാ​ന​നി​മി​ഷ​മാ​ണ് പ്ര​ധാ​ന വേ​ദി​യി​ലേ​ക്ക് മാ​റ്റി​യ​ത്. വി​ധി പ്ര​ഖ്യാ​പ​നം വ​ന്ന​പ്പോ​ൾ കാ​ർ​മ​ൽ സ്കൂ​ൾ ടീം ​ത​ന്നെ ജേ​താ​ക്ക​ളാ​വു​ക​യും ചെ​യ്തു.