കാ​രു​ണ്യ​ത്തി​ന് ക​നി​വാ​യി ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ബാ​വ
Saturday, November 23, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ​ത്തി​ന് ക​നി​വാ​യി മ​ല​ങ്ക​ര​ ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് ക​തോ​ലി​ക്കാ ബാ​വ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​ത്തി.
ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ വി​വി​ധ നൃ​ത്ത ഇ​ന​ങ്ങ​ളി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഗൗ​ത​മി​ന് സ​ഹാ​യ ഹ​സ്ത​വു​മാ​യാ​ണ് കാ​തോ​ലി​ക്കാ ബാ​വ​യെ​ത്തി​യ​ത്.
കു​ച്ചു​പ്പു​ടി, ഭ​ര​ത​നാ​ട്യം ,നാ​ടോ​ടി​നൃ​ത്തം എ​ന്നി​വ​യി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഗൗ​ത​മി​ന് സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ൽ സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. കൂ​ലി​വേ​ല​ചെ​യ്യു​ന്ന മ​ഹേ​ശ്വ​ര​നും ആ​ശാ​വ​ർ​ക്ക​റാ​യ അ​നി​ത​യും എ​ല്ലാ​വി​ധ പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ലും ഗൗ​ത​മി​നെ മ​ത്സ​ര​വേ​ദി​ക​ളി​ലെ​ത്തി​ച്ചി​രു​ന്നു. സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്താ​ൽ നൃ​ത്ത അ​ധ്യാ​പ​ക​ൻ ആ​റ്റി​ങ്ങ​ൽ ജോ​ഷി പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​യാ​ണ് ഗൗ​ത​മി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്.
ഗൗ​ത​മി​ന്‍റെ നൃ​ത്ത പ​ഠ​ന​ത്തി​നും പ​രി​ശീ​ല​ന ത്തി​നും മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​നും എ​ല്ലാ​വി​ധ​മാ​യ പി​ന്തു​ണ​യും സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്താ​ണ് ബാ​വ മ​ട​ങ്ങി യ ​ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ ചി​ല​വി​നു​ള്ള സ​ഹാ​യ​മാ​യി അ​ര ല​ക്ഷം രൂ​പ സ​ഭാ​വ​ന​യും ന​ൽ​കി. ഗൗ​ത​മി​ന് എ​ല്ലാ പി​ന്തു​ണ​യും സ്കൂ​ൾ ന​ൽ​കു​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. സി.​സി. ജോ​ൺ പ​റ​ഞ്ഞു.