ശാ​രീ​രി​ക പ​രി​മി​തി​ക​ളെ ശ​ബ്ദ​വി​സ്മ​യം കൊ​ണ്ട് തോ​ൽ​പി​ച്ച് മു​ഹ​മ്മ​ദ് ഫാ​യി​നും ഹ​രി​മോ​ഹ​നും
Saturday, November 23, 2019 12:28 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ക​ക്ക​ണ്ണി​ന്‍റെ കാ​ഴ്ച​യി​ൽ മാ​ത്രം ലോ​ക​ത്തെ അ​റി​ഞ്ഞ ര​ണ്ടു പ്ര​തി​ഭ​ക​ൾ ത​ങ്ങ​ളു​ടെ ശ​ബ്ദ​വി​സ്മ​യം കൊ​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​പ്പോ​ൾ സ​ദ​സി​ൽ നി​റ​ഞ്ഞ​ത് നി​ല​യ്ക്കാ​ത്ത കൈ​യ​ടി​ക​ൾ. ഹൈ​സ്കൂ​ൾ വി​ഭാ​ഗം മി​മി​ക്രി​യി​ൽ മു​ഹ​മ്മ​ദ് ഫാ​യി​നും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മി​മി​ക്രി​യി​ൽ ഹ​രി​മോ​ഹ​നു​മാ​ണ് മ​ന​ക്ക​രു​ത്തി​ന്‍റെ​യും അ​ക​ക്കാ​ഴ്ച​യു​ടെ​യും ബ​ല​ത്തി​ൽ അ​നു​ക​ര​ണ​ക​ല​യി​ൽ ക​ലോ​ത്സ​വ​വേ​ദി​യി​ലെ താ​ര​ങ്ങ​ളാ​യ​ത്. എ​സ്എം​വി സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​മോ​ഹ​ൻ ഒ​ന്നാം സ്ഥാ​ന​വു​മാ​യി മ​ട​ങ്ങി​യ​പ്പോ​ൾ ഫാ​യി​ൻ മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി.
ഒ​രു ദി​വ​സ​ത്തെ മു​ൻ​നി​ർ​ത്തി ചു​റ്റു​പാ​ടു​ക​ളി​ലെ വ്യ​ത്യ​സ്ത​യാ​ർ​ന്ന ശ​ബ്ദ​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച ഹ​രി​ക്ക് കാ​ണി​ക​ൾ പ​രി​ധി​ക​ളി​ല്ലാ​ത്ത പ്രോ​ത്സാ​ഹ​ന​മാ​ണ് ന​ൽ​കി​യ​ത്.
കി​ളി​യു​ടെ ശ​ബ്ദം, വാ​ഹ​ന​ങ്ങ​ളു​ടെ ശ​ബ്ദം, ക്ഷേ​ത്രോ​ത്സ​വം, ബോ​ട്ടി​ന്‍റെ സ​ഞ്ചാ​രം, പ​ക്ഷി​യു​ടെ ശ​ബ്ദ​ത്തി​ലെ സ്വ​രാ​ക്ഷ​ര​ങ്ങ​ൾ, ടി​വി പ​രി​പാ​ടി​പാ​ടി​ക​ൾ, ഷൈ​ജു ദാ​മോ​ദ​ര​ന്‍റെ ഫു​ട്ബോ​ൾ ക​മ​ന്‍റ​റി എ​ന്നി​വ അ​ണ​മു​റി​യാ​തെ നി​റ​ഞ്ഞ​പ്പോ​ൾ സ​ദ​സ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഇ​ള​കി​മ​റി​യു​ക​യാ​യി​രു​ന്നു. പാ​ലോ​ട് പ​ച്ച പ്ലാ​വ​റ ച​രു​വി​ള​വീ​ട്ടി​ൽ മോ​ഹ​ന​ൻ-​ഉ​മാ​ദേ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ഹ​രി​മോ​ഹ​ൻ മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ക​ലോ​ത്സ​വ വേ​ദി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
മൈ​ക്കി​ന് മു​ന്നി​ലേ​ക്ക് മ​ത്സ​രാ​ർ​ഥി​ക​ൾ പാ​ഞ്ഞെ​ത്തു​ന്ന മി​മി​ക്രി വേ​ദി​ലെ പ​തി​വു​കാ​ഴ്ച തെ​റ്റി​ച്ചു കൊ​ണ്ട് അ​ധ്യാ​പ​ക​ന്‍റെ കൈ​പി​ടി​ച്ചാ​ണ് മു​ഹ​മ്മ​ദ് ഫാ​യി​ൻ എ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​തു​വ​രെ ക​ണ്ട​നു​ഭ​വി​ക്കാ​ത്ത പ്ര​ഭാ​ത​ത്തെ ശ​ബ്ദ​ത്തി​ലൂ​ടെ ഫാ​യി​ൻ കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ വീ​ണ്ടും വി​രി​യി​ച്ച​പ്പോ​ൾ സ​ദ​സ് അ​ത്ഭു​തം കൂ​റി. വ​ർ​ക്ക​ല ശി​വ​ഗി​രി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഫാ​യി​ൻ പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും സ്വ​ന്തം അ​ധ്വാ​നം കൊ​ണ്ടാ​ണ് ജി​ല്ലാ ക​ലോ​ത്സ​വ​വേ​ദി​യി​ലെ​ത്തി​യ​ത്. സ്കൂ​ളി​ന് സ​മീ​പ​ത്തു​ള്ള ചേ​ർ​ന്നു​ള്ള ഹോ​സ്റ്റ​ലി​ലാ​ണ് താ​മ​സം. ച​ട​യ​മം​ഗ​ലം ക​ള​ങ്ങാ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ജാ​സ്ഫ്-​ശോ​ഭി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.