ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു
Saturday, November 23, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം : ഫ്ളാ​റ്റി​ലെ ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​പ്പോ​യ ര​ണ്ടു​പേ​രെ ഫ​യ​ർ​ഫോ​ഴ്സ് പു​റ​ത്തെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ ആ​ക്കു​ളം പി​ടി​സി ട​വ​റി​ലാ​ണ് സം​ഭ​വം. പ​തി​നൊ​ന്നാം നി​ല​യി​ൽ നി​ന്നും താ​മ​സ​ക്കാ​രാ​യ പു​രു​ഷ​നും സ്ത്രീ​യും ലി​ഫ്റ്റി​ൽ താ​ഴേ​ക്ക് വ​രാ​നാ​യി ക​യ​റി​യ​പ്പോ​ഴാ​ണ് ലി​ഫ്റ്റ് നി​ന്നു​പോ​യ​ത്. ഈ ​സ​മ​യം ലി​ഫ്റ്റ് ഓ​പ്പ​റേ​റ്റ​ർ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​റോ​ളം ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​വ​രെ പി​ന്നീ​ട് ചാ​ക്ക ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും ഫ​യ​ർ​മാ​ന്മാ​ർ എ​ത്തി​യാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.സാ​ധാ​ര​ണ​യാ​യി ലി​ഫ്റ്റ് നി​ന്നു​പോ​യാ​ൽ ഉ​ള്ളി​ലു​ള്ള​വ​രെ പു​റ​ത്തെ​ത്തി​ക്കാ​ൻ ഓ​രോ നി​ല​യി​ലും ലി​ഫ്റ്റി​ന്‍റെ താ​ക്കോ​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും ഇ​വി​ടെ അ​തു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​നാ​ൽ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.