സ്കൂ​ളു​ം പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി : മേ​യ​ർ
Saturday, November 23, 2019 12:26 AM IST
തി​രു​വ​ന​ന്ത​പു​രം: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ പാ​ന്പ് ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ സ്കൂ​ളു​ക​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പറഞ്ഞു.
ജ​ന​പ്ര​തി​നി​ധി​ക​ൾ, സ്കൂ​ൾ അ​ധി​കൃ​ത​ർ, പി​ടി​എ, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ജ​ന​കീ​യ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. 25ന് ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും, സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും, പി​ടി​എ ഭാ​ര​വാ​ഹി​ക​ളു​ടെ​യും ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ചേ​രും.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​ത് സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് സ​ർ​ക്കി​ൾ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും 25 മു​ത​ൽ 30 വ​രെ ശു​ചീ​ക​ര​ണ പ​രി​പാ​ടി ന​ട​ത്തു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.