ഇ​ന്‍റ​ർ സ്കൂ​ൾ സ​യ​ൻ​സ് ആ​ൻ​ഡ് മാ​ത്സ് എ​ക്സ്പോ ന​ട​ത്തി
Saturday, November 23, 2019 12:26 AM IST
നാ​ലാ​ഞ്ചി​റ: നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​ത്തി​ൽ യു​റേ​ക്ക - 2019 ഇ​ന്‍റ​ർ സ്കൂ​ൾ സ​യ​ൻ​സ് ആ​ൻ​ഡ് മാ​ത്സ് എ​ക്സ്പോ ന​ട​ത്തി.

വി​എ​സ്എ​സ്‌​സി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​എ​ൻ. അ​ന​ന്ത​പ​ത്മ​നാ​ഭ​ൻ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ശാ​ന്ത​ൻ ച​രു​വി​ൽ, ബ​ർ​സാ​ർ ഫാ. ​കോ​ശി ചി​റ​ക്ക​രോ​ട്ട് എ​ന്നി​വ​ർ ബ​ലൂ​ണു​ക​ൾ പ​റ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പ​ന്ത്ര​ണ്ടോ​ളം സ്കൂ​ളു​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ക​ഴ​ക്കൂ​ട്ടം ജ്യോ​തി​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​വ​ർ ഓ​ൾ ചാ​ന്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി. സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ, സെ​ന്‍റ് തോ​മ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.