മൊ​ത്ത​വ്യാ​പാ​ര ക​ട​യി​ൽ നി​ന്നും ലോ​ട്ട​റി ന​ൽ​കി​യി​ല്ല; ക​ച്ച​വ​ട​ക്കാ​ര​ൻ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു
Friday, November 22, 2019 12:31 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ലോ​ട്ട​റി മൊ​ത്ത​വ്യാ​പാ​ര ക​ട​യി​ൽ നി​ന്നും ലോ​ട്ട​റി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ട​ക്കു​ള്ളി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ലോ​ട്ട​റി​വി​ൽ​പ്പ​ന​ക്കാ​ര​ൻ കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യ്ക്ക് കി​ഴ​ക്കേ റോ​ഡി​ലെ മൊ​ത്ത വ്യാ​പാ​ര ക​ട​യി​ലാ​ണ് സം​ഭ​വം. ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ പ​ന​വൂ​ർ മൂ​ഴി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ൻ ആ​ണ് കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ച​ത്. വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മാ​ണ് മ​ണി​ക​ണ്ഠ​ൻ ലോ​ട്ട​റി​യെ​ടു​ത്തി​രു​ന്ന​ത്. ഇ​ന്ന​ലെ വ​ന്ന​പ്പോ​ൾ ലോ​ട്ട​റി കി​ട്ടി​യി​ല്ല. ഇ​തോ​ടെ ഇ​യാ​ൾ ക​ട​ക്ക​ക​ത്തു ക​യ​റി കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞു വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​യും ഇ​യാ​ൾ കി​ട​ന്നു പ്ര​തി​ഷേ​ധം തു​ട​ങ്ങി. തു​ട​ർ​ന്ന് മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്രം ന​ട​ത്തി​പ്പു​കാ​ര​നെ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി ച​ർ​ച്ച ന​ട​ത്ത​ി. തു​ട​ർ​ന്ന് ലോ​ട്ട​റി ന​ൽ​കി​യ​തോ​ടെ ഇ​യാ​ൾ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങി.