വെ​ട്ടു​കാ​ട് പ​ള്ളി​യി​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം
Friday, November 22, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​ട്ടു​കാ​ട് മാ​ദ്രെ-​ദേ ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന​പ്ര​വാ​ഹം. ഇ​ന്നും നാ​ളെ​യും 24നു​മു​ള്ള തി​ര​ക്കു നി​യ​ന്ത്രി​ക്കു​ന്ന​തി​നു വി​പ​ലു​മാ​യ സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ള്ളി​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നി​ർ​ദി​ഷ്ട പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ പാ​ർ​ക്കു ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. ഗ​താ​ഗ​ത സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി ശം​ഖു​മു​ഖം വേ​ളി റോ​ഡി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
തി​രു​നാ​ൾ സ​മാ​പി​ക്കു​ന്ന 24നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ബ​ലി​യി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​എം.​സൂ​സാ​പാ​ക്യം കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ൽ ദി​വ്യ​ബ​ലി, ഒ​ന്പ​തി​നു ത​മി​ഴി​ൽ ദി​വ്യ​ബ​ലി, 11നു ​ബ​ധി​ര​മൂ​ക​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കു​മാ​യി ആം​ഗ്യ​ഭാ​ഷ​യി​ൽ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. മൂ​ന്നി​നു അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലി​യും 7.30നു ​പാ​ദ​പൂ​ജ​യും 8.15നു ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ക്രി​സ്തു​രാ​ജ സ്വ​രൂ​പം അ​ല​ങ്ക​രി​ച്ച തേ​രി​ൽ എ​ഴു​ന്നെ​ള്ളി​ച്ചു പ്ര​ദ​ക്ഷി​ണം ന​ട​ത്തും.