ഇ​ടി​മി​ന്ന​ലി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു
Friday, November 22, 2019 12:24 AM IST
കാ​ട്ടാ​ക്ക​ട : ഇ​ടി​മി​ന്ന​ലി​ൽ വീ​ട് ക​ത്തി ന​ശി​ച്ചു.​
ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്ക് വി​ള​വൂ​ർ​ക്ക​ൽ കു​രി​ശു​മു​ട്ടം ചാ​ത്ര​ക്ക​ട​വി​ൽ ഭാ​സ്ക്ക​ര​ജ്യോ​തി​നി​ല​യത്തിലാണ് തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ട​യി​ൽ ഇ​ടി​മി​ന്ന​ലു​ണ്ടാ​യ​പ്പോ​ഴാ​ണ് വീ​ട്ടി​ൽ നി​ന്നും തീ ​ഉ​യ​രു​ന്ന​ത് നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്. ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര​തി​യ​മ്മ(78) മ​റ്റൊ​രു മു​റി​യി​ൽ ഉ​റ​ങ്ങു​യാ​യി​രു​ന്നു.
ഇ​വ​രെ നാ​ട്ടു​കാ​ർ വി​ളി​ച്ചു​ണ​ർ​ത്തി പു​റ​ത്തെ​ത്തി​ച്ചു. കാ​ട്ടാ​ക്ക​ട നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. മു​റി​യി​ലു​ണ്ടാ​യി​രു​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ കത്തി ന​ശി​ച്ചു .