ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, November 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ക​ല്‍​ക്കു​റി വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി. ​ജോ​യി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ഡി​റ്റോ​റിയം നി​ര്‍​മി​ച്ച​ത്. കു​ട്ടി​ക​ള്‍ നി​ര്‍​മി​ച്ച നാ​ളേ​യ്ക്കാ​യി എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ സി​ഡി​യും അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു.
പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ടു​ക്കൂ​ര്‍ ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കി​ളി​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഷൈ​ജു ദേ​വ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഹ​സീ​ന, ടി. ​ബേ​ബി സു​ധ, അ​ബു​ത്താ​ലി​ബ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.