കി​ട​പ്പു​രോ​ഗി​ക​ളാ​യ പെ​ൻ​ഷ​ൻ​കാ​ർ അ​പേ​ക്ഷ ന​ൽ​ക​ണം
Friday, November 22, 2019 12:24 AM IST
ആ​റ്റി​ങ്ങ​ൽ: കേ​ര​ള​ക​യ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന കി​ട​പ്പു​രോ​ഗി​ക​ളാ​യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് വീ​ടു​ക​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ ഡി​സം​ബ​ർ എ​ട്ടി​ന​കം ബ​ന്ധ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് ആ​ധാ​ർ കാ​ർ​ഡി​ന്‍റെ​യും പെ​ൻ​ഷ​ൻ രേ​ഖ​ക​ളു​ടെ​യും പ​ക​ർ​പ്പ് സ​ഹി​തം അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
നി​ല​വി​ൽ പ​ല സെ​ക്ര​ട്ട​റി​മാ​രും ഇ​ത്ത​രം ക്ഷേ​മ പെ​ൻ​ഷ​ൻ​കാ​രു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വ്യ​ക്ത​ത വ​രു​ത്തി നി​ർ​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും മ​സ്റ്റ​റിം​ഗി​ന് പെ​ൻ​ഷ​ൻ​കാ​ർ ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.