എ​ൻ​സി​സി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​നം ന​ട​ത്തി
Friday, November 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: 71-ാം എ​ൻ​സി​സി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 28വ​രെ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു.
തി​രു​വ​ന​ന്ത​പു​രം എ​ൻ​സി​സി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ല് കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി തി​രു​വ​ന​ന്ത​പു​രം റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ര​ക്ത​ദാ​നം ന​ട​ത്തി.
പാ​റ​ശാ​ല​യി​ലെ ഇ​വാ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കേ​ഡ​റ്റു​ക​ൾ വ​യോ​ജ​ന സം​ര​ക്ഷ​ണ റാ​ലി ന​ട​ത്തി.
തി​രു​വ​ന​ന്ത​പു​രം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജി.​ജെ.​എ​സ്.ബ​ഗി​യാ​ന, ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ അ​ജ​യ് രാ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.
എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് വെ​ള്ള​യ​ന്പ​ലം മു​ത​ൽ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം വ​രെ ദേ​ശീ​യ ഐ​ക്യം ഏ​വ​ർ​ക്കും ആ​രോ​ഗ്യം എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി കൂ​ട്ട​യോ​ട്ടം ന​ട​ത്തും. എ​ൻ​സി​സി കേ​ഡ​റ്റു​ക​ളും അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രും, സാ​യു​ധ സേ​ന ഓ​ഫീ​സ​ർ​മാ​രും കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കും. അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ബി.​ജി ഗി​ൽ​ഗാ​ഞ്ചി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.