ആ​റ്റി​ങ്ങ​ൽ ഗ​വ.​സ്കൂ​ളി​ലെ മ​ൾ​ട്ടി​പ​ർ​പ്പ​സ് കോ​ർ​ട്ടി​ന്‍റെ​ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി
Friday, November 22, 2019 12:23 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ഗ​ര​സ​ഭ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച മ​ൾ​ട്ടി​പ​ർ​പ്പ​സ് കോ​ർ​ട്ടിന്‍റെ ഉ​ദ്ഘാ​ട​ന​വും, പു​തു​താ​യി നി​ർ​മ​ക്കു​ന്ന ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ന​ട​ത്തി. ഇ​ന്ന​ലെ സ്കൂ​ളി​ൽ ന​ട​ത്തി​യ ശി​ലാ​സ്ഥാ​പ​ന​വും, മ​ൾ​ട്ടി​പ​ർ​പ്പ​സ് കോ​ർ​ട്ട് ഉ​ദ്ഘാ​ട​ന​വും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജു​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. മു​ര​ളീ​ധ​ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. എ​സ്. രേ​ഖ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​പ്ര​ദീ​പ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ രാ​ജു, പൊ​തു​മ​രാ​മ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ റു​ഖൈ​ന​ത്ത്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ജ​മീ​ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.