ക​ഥ​ക​ളി സം​ഗീ​ത​ത്തി​ൽ അ​ശ്വി​ൻ
Thursday, November 21, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ക​ഥ​ക​ളി സം​ഗീ​ത​ത്തി​ൽ ശാ​സ്ത​മം​ഗ​ലം ആ​ർ​കെ​വി എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ബി.​എ​സ്. അ​ശ്വി​ന് ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും.
10 വ​ർ​ഷ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട വി​ജ​യ​കു​മാ​റി​ന് കീ​ഴി​ലാ​ണ് അ​ശ്വി​ൻ ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന​ത്.
മൂ​ന്നു വ​ർ​ഷ​മേ ആ​യു​ള്ളൂ ക​ഥ​ക​ളി സം​ഗീ​തം പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്.
ല​ളി​ത​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, ക​വി​താ പാ​രാ​യ​ണം എ​ന്നി​വ​യും അ​ശ്വി​ന് വ​ഴ​ങ്ങും. ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ ജ്യേ​ഷ്ഠ​ൻ ആ​രോ​മ​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ചു​വ​ർ​ഷം സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ച്ചു സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട ്.
സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ൽ എ​എ​സ്ഐ ആ​യ പി​താ​വ് ബി​ജു എ​സ്. നാ​യ​രും സം​ഗീ​ത​ത്തി​ൽ ത​ൽ​പ​ര​നാ​ണ്.