പ​വി​ത്ര​യ്ക്കി​തു പ​ത്ത​ര​മാ​റ്റ് വി​ജ​യം
Thursday, November 21, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ദേ​ശം ത​മി​ഴ്നാ​ടാ​ണെ​ങ്കി​ലും പ​വി​ത്ര​യ്ക്കി​തു പ​ത്ത​ര​മാ​റ്റ് വി​ജ​യം. ത​മി​ഴ്നാ​ട്ടി​ൽ ജ​നി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തു താ​മ​സ​മാ​ക്കി​യ സു​ബ്ര​ഹ്മ​ണ്യം- മം​ഗ​ലേ​ശ്വ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ എ​സ്.​പ​വി​ത്ര​യാ​ണ് ത​മി​ഴ് ക​വി​താ​ര​ച​ന​യി​ൽ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി പ​ത്ത​ര​മാ​റ്റ് വി​ജ​യം കൊ​യ്ത​ത്.
തെ​ങ്കാ​ശി സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു പ​വി​ത്ര​യു​ടെ മാ​താ​പി​താ​ക്ക​ൾ. ജോ​ലി​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​താ​ണ്. ചാ​ല ഗ​വ​ണ്‍​മെ​ന്‍റ് ടി​ടി​ഐ സ്കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് പ​വി​ത്ര.
ചെ​റി​യ ക്ലാസസി​ൽ പ​ഠി​ക്കു​ന്പോ​ൾ ത​ന്നെ ക​വി​ത​ക​ൾ എ​ഴു​തു​മാ​യി​രു​ന്നെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് പ​വി​ത്ര ക​വി​താ​ര​ച​ന​യി​ൽ മ​ത്സ​രി​ച്ച​ത്. ചാ​ല​യി​ലെ അം​ഗാ​ള പ​ര​മേ​ശ്വ​ര അ​മ്മ​ൻ​കോ​വി​ൽ തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന പ​വി​ത്ര​യു​ടെ അ​ച്ഛ​ൻ സു​ബ്ര​ഹ്മ​ണ്യം ഡ്രൈ​വ​റാ​ണ്. അ​മ്മ മം​ഗ​ലേ​ശ്വ​രി ചാ​ല​യി​ലെ ഒ​രു സ്ഥാ​പ​ന​ത്തി​ലെ ജീ​വി​ക്കാ​രി​യാ​ണ്.