കേ​ര​ള​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ല്‍ സാ​ഹ​ച​ര്യം മി​ക​ച്ച​ത്: സ​ഫാ​യി ക​മ്മീ​ഷ​ന്‍
Thursday, November 21, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​വും തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​വും തൃ​പ്തി​ക​ര​മാ​ണെ​ന്ന് ദേ​ശീ​യ സ​ഫാ​യി ക​ര്‍​മ്മ​ചാ​രി ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മ​ന്‍​ഹാ​ര്‍ വാ​ല്‍​ജി​ഭാ​യ് സാ​ല പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​തൊ​ഴി​ല്‍ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.
തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ക​മ്മീ​ഷ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കേ​ര​ള​ത്തി​ലെ ദി​വ​സ​വേ​ത​ന നി​ര​ക്ക് ഉ​യ​ര്‍​ന്ന​താ​ണെ​ന്ന് ക​മ്മീ​ഷ​ന്‍ വി​ല​യി​രു​ത്തി. ആ​ധു​നി​ക തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ കൂ​ടു​ത​ല്‍ പു​രോ​ഗ​തി കൈ​വ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്‍​ഹാ​ര്‍ വാ​ല്‍​ജി​ഭാ​യ് സാ​ല പ​റ​ഞ്ഞു.
ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​ഹ​ച​ര്യം നേ​രി​ട്ട് വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. തൊ​ഴി​ല്‍, പോ​ലീ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​രു​മാ​യും ക​മ്മീ​ഷ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.