ചീ​നി​വി​ള ക്രി​സ്തു​രാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​നും സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും തു​ട​ക്ക​മാ​യി
Thursday, November 21, 2019 12:50 AM IST
മാ​റ​ന​ല്ലൂ​ര്‍: ചീ​നി​വി​ള ക്രി​സ്തു​രാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​നും സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കും തു​ട​ക്ക​മാ​യി. തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍ കൊ​ടി​യേ​റ്റി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ന് ഫാ.​ജോ​യി മ​ത്യാ​സ് നേ​തൃ​ത്വം ന​ല്‍​കും.
എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ ബൈ​ബി​ള്‍ പാ​രാ​യ​ണം, ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ ന​ട​ത്തും. നാളെ ​ദി​വ്യ​ബ​ലി​യെ തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം.
23ന് ​വൈ​കു​ന്നേ​രം സു​വ​ര്‍​ണ ജൂ​ബി​ലി പൊ​തു​യോ​ഗ​വും ക​ലാ സ​ന്ധ്യ​യും. 24ന് ​വൈ​കു​ന്നേ​രം 5.30 ന് ​ബി​ഷ​പ് ഡോ.​വി​ന്‍​സെ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി. തു​ട​ര്‍​ന്ന് പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​ശീ​ര്‍​വാ​ദം.