മ​ദ്യ​പ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു
Thursday, November 21, 2019 12:48 AM IST
നെ​ല്ലി​മൂ​ട്: മ​ദ്യ​പി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കാ​ത്ത​തി​ന് മൂ​ന്നം​ഗ സം​ഘം സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ മ​ദ്യ​ക്കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു.
നെ​ല്ലി​മൂ​ട് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ മു​ള്ളു​വി​ള കു​രു​വി​കാ​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നി​ല്‍ (44 )ആ​ണ് പ​രി​ക്കേ​റ്റ​ത്.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​നി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 ന് ​ബൈ​ക്കി​ലും കാ​റി​ലു​മാ​യി എ​ത്തി​യ സം​ഘം ബാ​ങ്കി​ല്‍ ഇ​രു​ന്ന് മ​ദ്യ​പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് അ​നി​ൽ പ​റ​യു​ന്നു. മ​ര്‍​ദ​ന​മേ​റ്റ അ​നി​ല്‍ ര​ക്ഷ​യ്ക്കാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സം​ഘം ഫോ​ണും ത​ട്ടി​പ്പ​റി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ബോ​ധ​ര​ഹി​ത​നാ​യ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും സൂ​ച​ന​യു​ണ്ട് .
ഫോ​റ​ന്‍​സി​ക് സം​ഘം ഉ​ള്‍​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു .