കൗ​തു​ക​മു​ണ​ർ​ത്തി സ​ഞ്ച​രി​ക്കു​ന്ന മ​ണ്ണ് പ​രി​ശോ​ധ​ന​ശാ​ല
Thursday, November 21, 2019 12:48 AM IST
വി​തു​ര : വി​ദ്യാ​ർ​ഥി​ക​ളി​ൽ കൗ​തു​ക​മു​ണ​ർ​ത്തി കൃ​ഷി​വ​കു​പ്പി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന മ​ണ്ണ് പ​രി​ശോ​ധ​ന​ശാ​ല. ആ​ര്യ​നാ​ട് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ഓ​ൺ ദ ​ജോ​ബ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഞ്ച​രി​ക്കു​ന്ന മ​ണ്ണ് പ​രി​ശോ​ധ​നാ ലാ​ബ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​ണ്ണ് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന രീ​തി​യെ​ക്കു​റി​ച്ച് അ​ഗ്രി​ക്ക​ൾ​ച്ച​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു.

പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും മ​ണ്ണ് സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്കൂ​ളി​ലെ​ത്തി​ച്ചു. നാ​ൽ​പ്പ​ത്ത​ഞ്ചോ​ളം മ​ണ്ണ് സാ​മ്പി​ളു​ക​ൾ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ച്ചു. അ​സി​സ്റ്റ​ന്‍റ് സോ​യി​ൽ കെ​മി​സ്റ്റ് എ​സ്. പ​ത്മം, കൃ​ഷി ഒാ​ഫീ​സ​ർ വി. ​ആ​ർ. നാ​യ​ർ, ആ​ർ. ല​ത, ലാ​ബ് അ​സി​സ്റ്റ​ന്‍റ് രാ​ജേ​ഷ്, അ​ധ്യാ​പ​ക​രാ​യ എ​സ്. ദി​വ്യ, ആ​ർ. വി. ​വി​നോ​ദ്, വി. ​എ​സ്. സു​ജി​ൻ, കെ. ​ബി .ബി​നു, പി. ​കെ. ദീ​പേ​ഷ്, ഒ. ​എ. മ​ഞ്ജു​ഷ, ഷൈ​നി ക്രി​സ്റ്റ​ബി​ൾ, ടി. ​എ. സു​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.