യു​വാ​വ് സ്വ​യം കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Tuesday, November 19, 2019 12:22 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്വ​യം കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പൊ​ന്ന​മ്പി കാ​ട്ടി​ൽ വീ​ട്ടി​ൽ ഉ​ണ്ണി (35) ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.
മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് സ്വ​യം കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന് സ​മീ​പം കു​ഴ​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ നാ​ട്ടു​കാ​ർ ക​ന്യാ​കു​ള​ങ്ങ​ര ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

കു​ടി​ശി​ക നി​വാ​ര​ണ
അ​ദാ​ല​ത്ത്

തി​രു​വ​ന​ന്ത​പു​രം: കു​ടി​ശി​ക നി​വാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 23 ന് ​പാ​റ​ശാ​ല​യി​ലും 28 ന് ​കാ​ഞ്ഞി​രം​കു​ള​ത്തും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​പ​ഭോ​ക്തൃ​ സൗ​ഹൃ​ദ അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
വെ​ള്ള​ക്ക​ര കു​ടി​ശി​ക​യ്ക്കു പു​റ​മേ വാ​ട്ട​ര്‍ മീ​റ്റ​റു​ക​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കും.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 9188525724.