കു​ടി​വെ​ള്ള​ക്ഷാ​മം:എംഎൽഎ ഉന്നതതല ​യോ​ഗം വി​ളി​ച്ചു
Thursday, November 14, 2019 12:30 AM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ എം​എ​ൽ​എ അ​ഡ്വ. വി.​കെ. പ്ര​ശാ​ന്ത്, ബ​ന്ധ​പ്പെ​ട്ട കേ​ര​ള​വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു. അ​രു​വി​ക്ക​ര​യി​ല്‍ നി​ന്നു​ള്ള പ്ര​ധാ​ന ലൈ​നും അ​മ്പ​ല​മു​ക്കി​ല്‍ പൈ​പ്പ് പൊ​ട്ടി​യ​തും കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ വാ​ഴോ​ട്ടു​കോ​ണം, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പു​തു​പ്പ​ള്ളി ലെ​യി​ന്‍, ജ​വ​ഹ​ര്‍ ന​ഗ​ര്‍, ബെ​ൽ​ഹെ​വ​ന്‍ ഗാ​ര്‍​ഡ​ന്‍​സ്, കേ​ശ​വ​ദാ​സ​പു​രം, ചാ​ല​ക്കു​ഴി​റോ​ഡി ശ്രീ​ചി​ത്ര ന​ഗ​ര്‍, ഭ​ഗ​വ​തി ന​ഗ​ര്‍, വെ​ള്ള​യ​മ്പ​ലം പി​എ​ന്‍​ആ​ര്‍ ലൈ​ന്‍, ന​ന്ത​ന്‍​കോ​ട് ബെ​യി​ൻ​സ് കോ​മ്പൗ​ണ്ട്, മാ​ട​ന്‍​കോ​വി​ല്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കു​ടി​വെ​ള്ള ക്ഷാ​മം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ എം​എ​ൽ​എ നി​ര്‍​ദേ​ശി​ച്ചു.
ന​ഗ​ര​ത്തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ന്‍ അ​രു​വി​ക്ക​ര​യി​ലെ നി​ല​വി​ലു​ള്ള ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍ പ​ര്യാ​പ്ത​മ​ല്ലെ​ന്നും അ​മൃ​ത് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 75 ഹെ​ക്ട​ര്‍ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ മാ​ത്ര​മേ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​നാ​കൂ എ​ന്നാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞ​ത്.
യോ​ഗ​ത്തി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.