സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി വട്ടപ്പാറ ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ
Thursday, November 14, 2019 12:28 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ക​ലു​ഷി​ത​മാ​യ സ​മ​കാ​ലി​ക സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷ​ത്തി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം കു​ട്ടി​ക​ളി​ലെ​ത്തി​ക്കു​വാ​ൻ വ​ട്ട​പ്പാ​റ ലൂ​ർ​ദ് മൗ​ണ്ട് പ​ബ്ലി​ക് സ്കൂ​ൾ "പീ​സ് ക്ല​ബ്ബ് 'രൂ​പീ​ക​രി​ച്ചു. ക്ല​ബ്ബ് രൂ​പീ​ക​ര​ണ യോ​ഗം സ്കൂ​ൾ മാ​നേ​ജ​ർ ​ബ്ര​ദ​ർ ജെ​യി​ൽ​സ് തെ​ക്കേ​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ​വ.​ബ്ര​ദ​ർ സി.​പി.​ജോ​സ​ഫ് സ​മാ​ധാ​ന പ്രാ​ർ​ഥ​ന ചൊ​ല്ലി. കു​ട്ടി​ക​ൾ ദീ​പം തെ​ളി​യി​ച്ച് പ്രാ​ർ​ഥ​ന ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ൽ "സ​മൂ​ഹ​ത്തി​ൽ എ​ങ്ങ​നെ സ​മാ​ധാ​നം സൃ​ഷ്ടി​ക്കാം' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ​ബ്ര​ദ​ർ റോ​ബി​ൻ തോ​മ​സ് ക്ലാ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ ജോ​ർ​ജ് സ്വാ​ഗ​തം പ​റ​ഞ്ഞു.

എം​എ​ല്‍​എ​യു​ടെ
ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
ഇ​ന്ന്

പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് എം​എ​ല്‍​എ വി.​കെ പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് നി​ര്‍​വ​ഹി​ക്കും. വെ​ള്ള​യ​മ്പ​ലം-​ശാ​സ്ത​മം​ഗ​ലം റോ​ഡി​ല്‍ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ഹെ​ല്‍​ത്ത് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.