കാ​ലാ​വ​ധി ക​ഴി​ഞ്ഞ പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്ക​ല്‍; പു​തി​യ പ​ദ്ധ​തി​യു​മാ​യി വാ​ട്ട​ര്‍​അ​ഥോ​റി​റ്റി
Thursday, November 14, 2019 12:28 AM IST
പേ​രൂ​ര്‍​ക്ക​ട: നി​ര​ന്ത​ര​മു​ള്ള പൈ​പ്പ് പൊ​ട്ട​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി പേ​രൂ​ര്‍​ക്ക​ട മു​ത​ല്‍ വെ​ള്ള​യ​മ്പ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്തെ പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​ന് പു​തി​യ പ​ദ്ധ​തി​യു​മാ​യി വാ​ട്ട​ര്‍​അ​ഥോ​റി​റ്റി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ പ്രി​മോ പൈ​പ്പു​ക​ള്‍ മാ​റ്റി പു​തി​യ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​പാ​ര്‍​ശ സ​ര്‍​ക്കാ​രി​ന് അ​ഥോ​റി​റ്റി സ​മ​ര്‍​പ്പി​ക്കു​മെ​ന്നു വാ​ട്ട​ര്‍​അ​ഥോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നീ​യ​ര്‍ വ്യ​ക്ത​മാ​ക്കി. അ​മ്പ​ല​മു​ക്കി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം പ്രി​മോ​പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം വ്യാ​പ​ക​മാ​യി മു​ട​ങ്ങി​യി​രു​ന്നു.
അ​മ്പ​ല​മു​ക്ക് ജം​ഗ്ഷ​ന്‍ മു​ത​ല്‍ കേ​ശ​വ​ദാ​സ​പു​രം​വ​രെ റോ​ഡ് വീ​തി​കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഭാ​ഗ​ത്തെ പ്രി​മോ പൈ​പ്പ് പൂ​ര്‍​ണ​മാ​യി മാ​റ്റി പു​തി​യ പി​വി​സി ലൈ​ന്‍ സ്ഥാ​പി​ച്ചി​രു​ന്നു. പേ​രൂ​ര്‍​ക്ക​ട​യി​ല്‍ നി​ന്ന് വെ​ള്ള​യ​മ്പ​ലം വ​രെ​യു​ള്ള പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ക്കു​ക വെ​ല്ലു​വി​ളി​യാ​ണെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച പ്രൊ​പ്പോ​സ​ല്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് വാ​ട്ട​ര്‍​അ​ഥോ​റി​റ്റി​യു​ടെ നീ​ക്കം. റോ​ഡി​ന്‍റെ ഒ​ത്ത ന​ടു​ഭാ​ഗ​ത്തു​കൂ​ടി​യാ​ണ് നി​ല​വി​ല്‍ പ്രി​മോ പൈ​പ്പ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​പൈ​പ്പു​ക​ള്‍ ഏ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​വ​യാ​ണ്.
ഇ​തു പൂ​ര്‍​ണ​മാ​യി മാ​റ്റി​സ്ഥാ​പി​ച്ചി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും പൈ​പ്പു​പൊ​ട്ട​ലു​ക​ള്‍ ഉ​ണ്ടാ​കും. 700 എം.​എം പ്രി​മോ പൈ​പ്പു​ക​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്.
ഇ​ത്ര​യും വ​ലി​യ പൈ​പ്പ് പൊ​ട്ടി​ക്ക​ഴി​ഞ്ഞാ​ല്‍ ഉ​ണ്ടാ​കു​ന്ന റോ​ഡ് ത​ക​ര്‍​ച്ച വ​ന്‍ ന​ഷ്ട​മാ​ണ് സ​ര്‍​ക്കാ​രി​നും ന​ഗ​ര​സ​ഭ​യ്ക്കും പി​ഡ​ബ്ല്യു​ഡി​ക്കും ഉ​ണ്ടാ​ക്കി​വ​യ്ക്കു​ന്ന​ത്.