കരനെൽ കൃഷിക്ക് നിലമൊരുക്കി താന്നിമൂട്ടിലെ പെൺസംഘം
Thursday, November 14, 2019 12:28 AM IST
വി​തു​ര: ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​ൺ​ക​രു​ത്തി​ൽ കൃ​ഷി​പ്പെ​രു​മ തീ​ർ​ക്കാ​ൻ താ​ന്നി​മൂ​ട്ടി​ലെ തൊ​ഴി​ലു​റ​പ്പ് കൃ​ഷി​സം​ഘം മു​ന്നി​ട്ടി​റ​ങ്ങി. ത​രി​ശ്ഭൂ​മി​ക​ൾ പൊ​ന്നു​വി​ള​യും കൃ​ഷി​ഭൂ​മി​യാ​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ചു​വ​ടു​വ​യ്പ്പെ​ന്നോ​ണം പ്ലാ​വ​റ വ​ന്ദ​ന​ത്തി​ൽ ഹേ​മ​ല​ത​യു​ടെ ഒ​രേ​ക്ക​ർ പു​ര​യി​ടം ഇ​രു​പ​തം​ഗ പെ​ൺ​സം​ഘം കി​ള​ച്ചൊ​രു​ക്കി ക​ര​നെ​ല്ല് കൃ​ഷി​ക്ക് യോ​ഗ്യ​മാ​ക്കി. വാ​ർ​ഡ് മെ​മ്പ​ർ സ​തി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് ആ​ദ്യ വി​ത്തി​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​ക്ബ​ർ ഷാ​ൻ, കൃ​ഷി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗീ​ത, ഓ​വ​ര്‍​സി​യ​ര്‍ അ​മ​ല്‍ എ​സ്. നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ക്കു​ക​യും ചെ​യ്തു. കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ജ​യ​കു​മാ​ർ കൃ​ഷി പ​രി​ച​യം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ ത​രി​ശും കൃ​ഷി​യോ​ഗ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത് എ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.