പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ൾ ത​രു​മോ, ഒ​രു സി​നി​മ നി​ർ​മി​ക്കാ​ൻ
Thursday, November 14, 2019 12:28 AM IST
കാ​ട്ടാ​ക്ക​ട: പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ൾ തേ​ടി കു​ട്ടി​ക​ൾ എ​ത്തു​ന്നു, ഒ​രു സി​നി​മ നി​ർ​മി​ക്കാ​ൻ. പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ൾ ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ൾ ഒ​രു ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കു​ക​യാ​ണ് ഇ​വി​ടെ. മ​ല​യി​ൻ​കീ​ഴ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കു​ന്ന ഹ്ര​സ്വ​ചി​ത്ര​മാ​ണ് ഡ​സ്റ്റ​ർ. വി​ല​മ​തി​ക്കാ​നാ​കാ​ത്ത മാ​തൃ​ത്വ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്രം ഒ​രു​ക്കു​വാ​ൻ എ​ൺ​പ​തി​നാ​യി​രം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യെ​ങ്കി​ലും ചെ​ല​വി​നു പ​ണം ക​ണ്ടെ​ത്താ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് കു​ട്ടി​ക​ൾ. ധ​ന​സ​മാ​ഹ​ര​ണ​ത്തി​നു​ള്ള വ​ഴി​യാ​യി അ​വ​ർ പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സ് ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി പ​ണം സ​മാ​ഹ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സി​നി​മ​യു​ടെ ക​ഥ​യും ചി​ത്രീ​ക​ര​ണ​വും സം​വി​ധാ​ന​വു​മെ​ല്ലാം കു​ട്ടി​ക​ൾ ത​ന്നെ. ചി​ത്രീ​ക​ര​ണ ചെ​ല​വി​നാ​യ​വ​ർ കൂ​ട്ടാ​യി പ​ണം ക​ണ്ടെ​ത്തു​ന്നു. കു​ട്ടി​ക​ളു​ടെ താ​ത്പ​ര്യ​മ​റി​ഞ്ഞ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മെ​ല്ലാം സ​ഹാ​യ ഹ​സ്ത​വു​മാ​യെ​ത്തു​ന്നു​ണ്ട്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഡ​യ​റ്റും ചേ​ർ​ന്ന് ന​ട​പ്പാ​ക്കു​ന്ന സെ​ല്ലു​ലോ​യി​ഡ് ര​ണ്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചി​ത്രം ത​യാ​റാ​ക്കു​ന്ന​ത്. സ്‌​കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​അ​നി​ൽ​കു​മാ​റി​ന്‍റെ ആ​ശ​യ​മാ​ണ് പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സ് ശേ​ഖ​രി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി പ​ണം ക​ണ്ടെ​ത്തു​ക എ​ന്ന​ത്. ഉ​പ​യോ​ഗ​ശേ​ഷം ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​തും വ​ലി​ച്ചെ​റി​യു​ന്ന​തു​മാ​യ​വ​യൊ​ന്നും പാ​ഴ​ല്ലെ​ന്ന സ​ന്ദേ​ശ​വും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നി​വ​ർ പ​റ​യു​ന്നു.

ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ അ​മ്മ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ആ​ർ.​ര​മ​കു​മാ​രി​യാ​ണ്.

പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ജി.​ഗോ​പ​കു​മാ​ർ, ഫി​ലിം ക്ല​ബ്ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​അ​നൂ​പ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി പി.​തു​ഷാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ജി.​ജീ​ജു എ​ന്നി​വ​രും കു​ട്ടി​ക​ൾ​ക്കു സ​ഹാ​യ​മാ​യു​ണ്ട്.