ചാ‍യം ഓൾസെയിന്‍റ്സ് സ്കൂളിൽ ഇ​ന്‍റ​ർ സ്കൂ​ൾ സ്പോ​ർ​ട്സ് മീ​റ്റ്
Wednesday, November 13, 2019 12:42 AM IST
വി​തു​ര: ജി​ല്ല​യി​ലെ പ​തി​നാ​റ് സ്കൂ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ന്‍റ​ർ​സ്കൂ​ൾ സ്പോ​ർ​ട്സ് മീ​റ്റ് ചാ​യം ഓ​ൾ സെ​യി​ന്‍റ്സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി. കു​ട്ടി​ക​ൾ ന​ട​ത്തി​യ പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച് നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട് കീ​ല​ർ പ​താ​ക ഉ​യ​ർ​ത്തി. കാ​യി​കാ​ധ്യാ​പ​ക​ൻ കൊ​ളു​ത്തി​യ ദീ​പ​ശി​ഖ കു​ട്ടി​ക​ളി​ൽ നി​ന്നും അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ ശേ​ഷം ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. ഓ​ൾ സെ​യി​ന്‍റ്സി​ലെ കു​രു​ന്നു​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്കേ​റ്റിം​ഗ്, ബോ​ൾ ഡാ​ൻ​സ് എ​ന്നി​വ കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​ൻ​സ് ആ​ല​യ്ക്ക​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. അ​ൾ​ട്ടി​മേ​റ്റ് ഗ്രൂ​പ്പ് ഓ​ഫ് സ്പോ​ർ​ട്സ് മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ ജ​സീ​റ, മു​നീ​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ബി ഏ​ബ്ര​ഹാം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​എ​സ്. സ​രി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.