ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച നാ​ടോ​ടി​സ്ത്രീ​ക​ൾ പി​ടി​യി​ല്‍
Wednesday, November 13, 2019 12:42 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​ശു​പ​ത്രി​യി​യി​ല്‍​നി​ന്ന് വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ചെ​ടു​ത്ത മൂ​ന്ന് നാ​ടോ​ടി​സ്ത്രീ​ക​ളെ നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ലേ​ല്പി​ച്ചു. ത​മി​ഴ്‌​നാ​ട് തി​രു​വ​ള്ളു​വ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മീ​ര(30), മാ​യ (32), രാ​ധ (40) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 12-മ​ണി​യോ​ടെ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ക​ള​മ​ച്ച​ല്‍ ആ​ല​യി​ല്‍​വി​ള​വീ​ട്ടി​ല്‍ ശാ​ന്ത​യു​ടെ ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല​യാ​ണ് ന​ഷ്ട​മാ​യ​ത്. ആ​ശു​പ​ത്രി​യി​ലെ ഒ.​പി.​കൗ​ണ്ട​റി​ല്‍ ഒ.​പി.​ടി​ക്ക​റ്റി​നാ​യി കാ​ത്തു​നി​ന്ന ശാ​ന്ത​യു​ടെ പി​ന്നി​ല്‍ നി​ന്ന നാ​ടോ​ടി സ്ത്രീ ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മാ​ല​പൊ​ട്ടി​ച്ച​യു​ട​ന്‍ ക്യൂ​വി​ല്‍ നി​ന്നി​റ​ങ്ങി​യോ​ടി​യ നാ​ടോ​ടി സ്ത്രീ​ക​ളെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​ക​ളും കൂ​ടെ​യു​ള്ള​വ​രും ചേ​ര്‍​ന്ന് ത​ട​ഞ്ഞു​വ​ച്ച​ശേ​ഷം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നാ​ടോ​ടി​ക​ളി​ല്‍ നി​ന്ന് മാ​ല ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ട്ടു​കാ​രു​മാ​യു​ള്ള പി​ടി​വ​ലി​ക്കി​ട​യി​ല്‍ ഇ​വ​ര്‍ മാ​ല വ​ലി​ച്ചെ​റി​ഞ്ഞി​രി​ക്കാ​നി​ട​യു​ണ്ടെ​ന്ന് എ​സ്ഐ ഷാ​ഫി പ​റ​ഞ്ഞു. ഇ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള പേ​രു​ക​ളി​ലും പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്.