വി​ദേ​ശി​യെ ക​ട​ന്നു​പി​ടി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, November 13, 2019 12:42 AM IST
വി​ഴി​ഞ്ഞം: യോ​ഗ പ്രാ​ക്ടീ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ ഉ​ക്രൈ​ൻ സ്വ​ദേ​ശി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​വ​ളം ഗ്രോ​വ് ബീ​ച്ചി​നു സ​മീ​പം വി​ള​യി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നാ​സ​റി​നെ ( 55) യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ ഹൗ​വ്വ ബീ​ച്ചി​നു സ​മീ​പ​ത്തു​കൂ​ടി യോ​ഗ പ്രാ​ക്ടീ​സ് ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വി​ദേ​ശി​യാ​യ 37 കാ​രി​യെ പ്ര​തി ക​ട​ന്ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​റ​ക്കെ നി​ല​വി​ച്ച വി​ദേ​ശി​യു​ടെ ശ​ബ്ദം കേ​ട്ട്
സ​മീ​പ​മു​ള്ള ക​ച്ച​വ​ട​ക്കാ​ർ ഓ​ടി കൂ​ടു​ക​യും തു​ട​ർ​ന്ന് കോ​വ​ളം പോ​ലീ​സെ​ത്തി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി രു​ന്നു. അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി കോ​വ​ളം എ​സ്ഐ അ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.