പൊ​ട്ട​ലി​ലേ​ക്കു ന​യി​ച്ച​ത് പൈ​പ്പി​ന്‍റെ കാ​ല​പ്പ​ഴ​ക്കം
Wednesday, November 13, 2019 12:42 AM IST
പേ​രൂ​ര്‍​ക്ക​ട: പൈ​പ്പി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും മ​ര്‍​ദ​ക്കൂ​ടു​ത​ലു​മാ​ണ് പൈ​പ്പ് പൊ​ട്ട​ലി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. റോ​ഡ് വീ​തി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി അ​മ്പ​ല​മു​ക്കി​ല്‍ നി​ന്ന് കേ​ശ​വ​ദാ​സ​പു​രം വ​രെ​യു​ള്ള പ്രി​മോ പൈ​പ്പ് മാ​റ്റി​സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പേ​രൂ​ര്‍​ക്ക​ട​യി​ല്‍ നി​ന്ന് അ​മ്പ​ല​മു​ക്ക് വ​ഴി ക​വ​ടി​യാ​ര്‍, വെ​ള്ള​യ​മ്പ​ലം ഭാ​ഗ​ത്തേ​ക്ക് നീ​ളു​ന്ന പാ​ത​യി​ല്‍ പ്രി​മോ പൈ​പ്പു​ക​ള്‍ ഇ​പ്പോ​ഴു​മു​ണ്ട്.
30 വ​ര്‍​ഷം പ​ര​മാ​വ​ധി കാ​ലാ​വ​ധി പ​റ​യു​ന്ന പൈ​പ്പു​ക​ള്‍ 55 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​യാ​ണ്. ഇ​വ പൂ​ര്‍​ണ​മാ​യി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ല്‍ ഇ​വ​യ്ക്കു സ​മാ​ന്ത​ര​മാ​യി ജ​പ്പാ​ന്‍ പ​ദ്ധ​തി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ ക​മ്മീ​ഷ​ന്‍ ചെ​യ്തി​ട്ടു​ള്ള​ത് ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ്.
അ​മ്പ​ല​മു​ക്കി​ലെ പൈ​പ്പ് പൊ​ട്ട​ല്‍ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ബാ​ധി​ച്ചു. പേ​രൂ​ര്‍​ക്ക​ട, പേ​രൂ​ര്‍ ന​ഗ​ര്‍, അ​മ്പ​ല​മു​ക്ക്, മു​ട്ട​ട, ടി.​കെ.​ഡി റോ​ഡ്, പ​രു​ത്തി​പ്പാ​റ, ക​വ​ടി​യാ​ര്‍, പൈ​പ്പ് ലൈ​ന്‍ റോ​ഡ്, ഭ​ഗ​വ​തി ന​ഗ​ര്‍, ഗോ​ള്‍​ഫ്ലിം​ഗ്സ് റോ​ഡ്, ജ​വ​ഹ​ര്‍ ന​ഗ​ര്‍, വെ​ള്ള​യ​മ്പ​ലം, പ​ട്ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ജ​ല​വി​ത​ര​ണം പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ മു​ട​ങ്ങി.
കു​ടി​വെ​ള്ള​ത്തി​ന് ത​ട​സം നേ​രി​ടു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ടാ​ങ്ക​ര്‍​ലോ​റി​ക​ളി​ല്‍ ജ​ല​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം വാ​ട്ട​ര്‍​അ​ഥോ​റി​റ്റി ഒ​രു​ക്കി​യി​രു​ന്നു.