പ​ള്ളി​മു​റ്റ​ത്ത് ഹി​ന്ദു യു​വ​തി​ക്ക് ക​തി​ർ മ​ണ്ഡ​പം ഒ​രു​ക്കി; മാതൃകയായി നബിദിനാഘോഷം
Wednesday, November 13, 2019 12:42 AM IST
പോ​ത്ത​ൻ​കോ​ട് : ന​ബി​ദി​ന​ത്തി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പ​ള്ളി​മു​റ്റ​ത്ത് ഹൈ​ന്ദ​വ യു​വ​തി​ക്ക് ക​തി​ർ മ​ണ്ഡ​പം ഒ​രു​ക്കി ക​ണി​യാ​പു​രം ആ​ശാ​ൻ മ​ര​യ്ക്കാ​ർ അ​പ്പ​ച്ച തെ​ക്ക​ത് പ​ള്ളി സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി. നാ​ടെ​ങ്ങും ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ൾ പൊ​ടി​പൊ​ടി​ക്കു​മ്പോ​ൾ തെ​ക്ക​ത് പ​ള്ളി ഭാ​ര​വാ​ഹി​ക​ൾ ഇ​ത്ത​രം ഒ​രു ന​ന്മ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

മ​ത​സൗ​ഹാ​ർ​ദ​ത്തി​നു പേ​രു​കേ​ട്ട ക​ണി​യാ​പു​രം ആ​ശാ​ൻ മ​ര​യ്ക്കാ​ർ അ​പ്പ​ച്ച എ​ന്ന സൂ​ഫി​വ​ര്യ​ന്‍റെ പേ​രി​ലാ​ണ് തെ​ക്ക​തു പ​ള്ളി അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ഠി​നം​കു​ളം ചി​റ​യ്ക്ക​ൽ ല​ക്ഷം വീ​ട്ടി​ൽ ശ​ശി​യു​ടെ മ​ക​ൾ ഷൈ​ല​യു​ടെ ക​ഴു​ത്തി​ൽ ക​ഠി​നം​കു​ളം പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ ഷി​നു​വും, പാ​യ്ച്ചി​റ ബി​സ്മി​ത മ​ൻ​സി​ലി​ൽ റം​ല​യു​ടെ മ​ക​ൾ ബി​സ്മി​ത​യു​ടെ ക​ഴു​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് ഷെ​മീ​ർ മ​ൻ​സി​ലി​ൽ ഷെ​മീ​റും താ​ലി ചാ​ർ​ത്തി​യ​പ്പോ​ൾ തെ​ക്ക​ത് പ​ള്ളി​യി​ൽ ന​ട​ന്ന ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ടി. അ​ഞ്ച് പ​വ​ൻ വീ​തം സ്വ​ർ​ണാ​ഭ​ര​ണ​വും ഓ​രോ ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യ​വും വി​വാ​ഹ വ​സ്ത്ര​വും ഭ​ക്ഷ​ണ​വും തെ​ക്ക​ത് ട്ര​സ്റ്റ് വ​ധൂ​വ​ര​ന്മാ​ർ​ക്ക് ന​ൽ​കി. വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എം.​ന​സീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ടൂ​ർ പ്ര​കാ​ശ് എം​പി, വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ, ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് എം.​ഷാ​ജി, ത​ച്ചോ​ണം നാ​സ​റു​ദ്ദീ​ൻ മ​ന്നാ​നി, അ​ഡ്വ. ക​ണി​യാ​പു​രം ഹ​ലീം, എം.​മു​നീ​ർ, പ​ന​വൂ​ർ ഷാ​ജ​ഹാ​ൻ ദാ​രി​മി, വെ​ട്ടു റോ​ഡ് പ്ര​ശാ​ന്ത്, ഫെ​ബി​ൻ, എം.​നി​സാ​ർ, അ​ബൂ​ബ​ക്ക​ർ ബാ​ല​രാ​മ​പു​രം, അ​ഡ്വ. ചാ​ന്നാ​ങ്ക​ര നി​സാം, പൊ​ടി​മോ​ൻ അ​ഷ്റ​ഫ്, ബി.​ശി​വ​പ്ര​സാ​ദ്, സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.