സ്കൂ​ള്‍ സ​മ​യ​ത്ത് പോ​ലീ​സ് നി​ര​ത്തി​ലി​റ​ങ്ങി, പി​ടി​യി​ലാ​യ​ത് 25 ‘ചെത്ത് ’ബൈ​ക്കു​ക​ള്‍
Wednesday, November 13, 2019 12:42 AM IST
പാ​ലോ​ട് : കോ​ള​ജ്, വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു മു​ന്നി​ല്‍ പാ​ലോ​ട് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ചു​രു​ങ്ങി​യ സ​മ​യ​ത്തി​ല്‍ വ​ല​യി​ലാ​യ​ത് 25ന്യൂ​ജെ​ന്‍ ബൈ​ക്കു​ക​ളും അ​തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ പ്ര​തി​ക​ളും. സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യെ​കു​റി​ച്ചും ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ വി​ല്‍​പ്പ​ന​യെ​കു​റി​ച്ചും നി​ര​ന്ത​രം പ​രാ​തി​യു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​ലോ​ട് സി​ഐ കെ.​ബി.​മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​ല​സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യ​ത്.

മ​ണി​ക്കൂ​റു​ക​ള്‍​ക്കി​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നാ​യി 25വാ​ഹ​ന​ങ്ങ​ള്‍ പി​ടി​കൂ​ടി പി​ഴ​ചു​മ​ത്തി. ഇ​ക്ബാ​ല്‍​കോ​ള​ജ്, ഇ​ക്ബാ​ല്‍ ഹൈ​സ്ക്കൂ​ള്‍, ജ​വ​ഹ​ര്‍​കോ​ള​നി എ​ച്ച്എ​സ്, ന​ന്ദി​യോ​ട് എ​സ്കെ​വി​എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു സ്ക്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​നി​ടെ പോ​ലീ​സി​നോ​ട് അ​തി​ക്ര​മം കാ​ണി​ച്ച വി​ദ്യാ​ര്‍​ഥി ഉ​പ​യോ​ഗി​ച്ച ബൈ​ക്ക് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ര്‍​ന്നാ​യി​രു​ന്നു മി​ന്ന​ല്‍ പ​രി​ശോ​ധ​ന. സ്ക്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​വ​രാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ടി​യി​ലാ​യ​ത്.

അ​വ​ശ്യ​രേ​ഖ​ക​ള്‍, ഹെ​ല്‍​മെ​റ്റ്, സീ​റ്റ്ബെ​ല്‍​റ്റ് എ​ന്നി​വ​യി​ല്ലാ​തെ​യും മ​ദ്യ​പി​ച്ചും വാ​ഹ​ന​മോ​ടി​ച്ച​വ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. സ്ക്കൂ​ള്‍ പ​രി​സ​ര​ത്ത് നി​രോ​ധി​ത​പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​തി​ന് ന​ന്ദി​യോ​ട് ക​ള്ളി​പ്പാ​റ തോ​ട്ടും​പു​റ​ത്ത​ൽ വീ​ട്ടി​ല്‍ ബൈ​ജു​വി​നെ അ​റ​സ്റ്റ്ചെ​യ്തു. കൂ​ടാ​തെ സ്കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ മ​ദ്യ​പി​ച്ച് അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും അ​മി​ത​വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്ത എ​ട്ടു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. 25വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടാ​തെ നി​ര​വ​ധി​കേ​സു​ക​ളി​ലാ​യി 13000രൂ​പ പി​ഴ ഈ​ടാ​ക്കി.