പു​ല​ർ​ച്ചെ ന​ട​ത്തേ​ണ്ട ഓ​ട്ട മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത് പൊ​രി​വെ​യി​ല​ത്ത്
Tuesday, November 12, 2019 12:33 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​യി​ക​മേ​ള​യി​ൽ ഒ​രി​ക്ക​ൽ പോ​ലും ന​ട​ത്താ​ത്ത രീ​തി​യി​ലു​ള്ള മ​ത്സ​ര​ക്ര​മ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റ്. സാ​ധാ​ര​ണ ഗ​തി​യി​ൽ പു​ല​ർ​ച്ചെ 6.30 ഓ​ടെ ന​ട​ത്താ​റു​ള്ള 3000 മീ​റ്റ​ർ ഓ​ട്ട മ​ത്സ​രം ഇ​ന്ന​ലെ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ പൂ​ർ​ത്തി​യാ​യ​ത് ഉ​ച്ച​യോ​ടെ. റ​വ​ന്യൂ ജി​ല്ലാ അ​ത്‌​ല​റ്റി​ക് മീ​റ്റ് ഇ​ന്ന​ലെ രാ​വി​ലെ 8.30 ന് ​ആ​രം​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​റി​യി​പ്പ്.
മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​ണ് മീ​റ്റ് തു​ട​ങ്ങു​ന്ന​തെ​ന്നു​അ​റി​ച്ച​ത്. എ​ന്നാ​ൽ മാ​ർ​ച്ച് പാ​സ്റ്റി​നു വി​ദ്യാ​ർ​ഥി​ക​ൾ ആ​രു​മെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് സം​ഘാ​ട​ക​ർ മാ​ർ​ച്ച് പാ​സ്റ്റ് ഒ​ഴി​വാ​ക്കി. രാ​വി​ലെ 8.30 ന് ​സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​രം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​നം നേ​ര​ത്തേ ന​ട​ത്തേ​ണ്ട​തി​നാ​ൽ മ​ത്സ​രം ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള സ​മ​യം മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​കി. ഇ​തോ​ടെ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ പൊ​രി വെ​യി​ലി​ൽ 3000 മീ​റ്റ​ർ മ​ത്സ​ര​ത്തി​ൽ ഓ​ടേ​ണ്ട അ​വ​സ്ഥ​യാ​യി താ​ര​ങ്ങ​ൾ.
മ​ത്സ​രം പ​കു​തി​യാ​കു​ന്ന​തി​നി​ടെ നി​ര​വ​ധി താ​ര​ങ്ങ​ൾ ട്രാ​ക്കി​ൽ കു​ഴ​ഞ്ഞു വീ​ഴു​ന്ന​തും ദൃ​ശ്യ​മാ​യി. സീ​നി​യ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ലും ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​യി​രു​ന്നു. സീ​നി​യ​ർ, ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ താ​ര​ങ്ങ​ൾ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ലാ​ണ​ണ് ട്രാ​ക്കി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. സാ​ധാ​ര​ണ ഷെ​ഡ്യൂ​ൾ ക്ര​മം അ​നു​സ​രി​ച്ച് 3000 മീ​റ്റ​ർ മ​ത്സ​രം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ രാ​വി​ലെ ഒ​ന്പ​തോ​ടെ ഈ ​മ​ത്സ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ദ്ഘാ​ട​നം ആ​ദ്യം ന​ട​ത്തു​ന്ന​തി​നാ​യി മ​ത്സ​രം മ​ണി​കൂ​റു​ക​ളോ​ളം വൈ​കി​ച്ച​പ്പോ​ൾ വ​ല​ഞ്ഞ​ത് കാ​യി​ക​താ​ര​ങ്ങ​ൾ. ഒ​ടു​വി​ൽ ഉ​ദ്ഘാ​ട​ക​നാ​യി നി​ശ്ച​യി​ച്ചി​രു​ന്ന എം​എ​ൽ​എ ഉ​ദ്ഘാ​ട​ന​ത്തി​നു എ​ത്തി​യു​മി​ല്ല. കാ​യി​ക​പോ​രാ​ട്ട​ത്തി​ന​ല്ല മ​റി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് സം​ഘാ​ട​ക​ർ മു​ൻ​ഗ​ണ​ന ന​ല്കു​ന്ന​തെ​ന്നു ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ക​യാ​ണ്. സം​സ്ഥാ​ന സ്കൂ​ൾ മീ​റ്റി​ൽ 3000 മീ​റ്റ​ർ മു​ത​ൽ ഉ​ള്ള മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച് എ​ട്ടു​മ​ണി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് പ​തി​വ്