വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഫോ​ൺ ക​ട്ട് ചെ​യ്തു
Tuesday, October 22, 2019 12:04 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ബി​ല്ല് അ​ട​യ്ക്കാ​ത്ത​തി​നാ​ൽ വെ​ഞ്ഞാ​റ​മൂ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഫോ​ൺ ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ വി​ച്ഛേ​ദി​ച്ചു.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള എ​ക പ്ര​തീ​ക്ഷ​യാ​യ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ര​ണ്ടു ഫോ​ൺ ക​ണ​ക്ഷ​നു​ക​ളും വി​ച്ഛേ​ദി​ച്ചി​ട്ട് ര​ണ്ട് ആ​ഴ്ച​യോ​ള​മാ​യി.​ കാ​റ്റും മ​ഴ​യും മൂ​ല​മു​ള്ള പ്ര​കൃ​തി​ദു​ര​ന്ത സാ​ധ്യ​ത ഏ​റെ​യു​ള്ള മേ​ഖ​ല​യി​ലെ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​വാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ​ല കാ​ര്യ​ങ്ങ​ളും അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ അ​റി​യി​ക്കു​വാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ഫോ​ൺ വി​ച്ഛേ​ദി​ച്ച വി​വ​രം നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ഫോ​ൺ ബി​ല്ല് അ​ട​യ്ക്കാ​ത്ത​താ​ണ് വി​ച്ഛേ​ദി​ക്കാ​നു​ള്ള കാ​ര​ണ​മാ​യി ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഫോ​ൺ ക​ട്ടാ​യ​തോ​ടെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​റു​ടെ​യും ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ​മാ​രു​ടെ​യും മൊ​ബൈ​ൽ ന​മ്പ​രു​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ൽ​കി​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു​മാ​ണ് ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കാ​നു​ള്ള ശ്ര​മം ജീ​വ​ന​ക്കാ​ർ ന​ട​ത്തു​ന്ന​ത്.