ക​തി​ർ മ​ണ്ഡ​പ​ത്തി​ൽ നി​ന്നു പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്
Tuesday, October 22, 2019 12:02 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: ക​തി​ർ​മ​ണ്ഡ​പ​ത്തിൽ നിന്നു ന​വ​വ​ര​ന്‍റെ കൈ​പി​ടി​ച്ച് ന​വ​വ​ധു ആ​ദ്യ​മെ​ത്തി​യ​ത് ത​ന്‍റെ സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ. കു​ട​പ്പ​ന​ക്കുന്ന് സ്വ​ദേ​ശി അ​നൂ​പും ചെ​റു​പാ​ലോ​ട് സ്വ​ദേ​ശി​നി ശ്യാ​മി​ലി​യും ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് നെ​ട്ട​യം ഇ​രു​കു​ന്നം മു​ടി​പ്പു​ര ദേ​വീ​ക്ഷേ​ത്ര​ത്തി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്.

വി​വാ​ഹ​ശേ​ഷം മ​ണ്ഡ​പ​ത്തി​ൽ നി​ന്നും വ​ര​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കും വ​ഴി​യാ​ണ് ശ്യാ​മി​ലി വോ​ട്ടു​ചെ​യ്യാ​നാ​യി വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ 41-ാം ന​ന്പ​ർ ബൂ​ത്താ​യ വേ​റ്റി​ക്കോ​ണം എ​ൽ​പി സ്കൂളി​ലെ​ത്തി​യ​ത്. ബൂ​ത്തി​ലേ​ക്കു പ​ട്ടു​സാ​രി​യു​ടു​ത്ത് ആ​ഭ​ര​ണ​ങ്ങ​ൾ അ​ണി​ഞ്ഞെ​ത്തി​യ ന​വ​വ​ധു​വി​നെ ക​ണ്ട​തോ​ടെ ക്യൂ​വി​ൽ നി​ന്ന​വ​ർ സ​ന്തോ​ഷ​ത്തോ​ടെ ശ്യാ​മി​ലി​യെ ബൂ​ത്തി​ലേ​ക്കു ക​യ​റ്റി​വി​ട്ടു. രാ​വി​ലെ മ​ണ്ഡ​പ​ത്തി​ലേ​ക്കു വ​രും വ​ഴി അ​നൂ​പ് കു​ട​പ്പ​ന​കു​ന്ന് സ്ക്കൂ​ളി​ൽ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

വോ​ട്ട് പാ​ഴാ​ക്ക​രു​തെ​ന്ന് ത​ങ്ങ​ൾ​ക്കു നി​ർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ളിം​ഗ് ബൂ​ത്തി​നു പു​റ​ത്തെ​ത്തി​യ ശ്യാ​മി​ലി​യും അ​നൂ​പും പ​റ​ഞ്ഞു. പി​എ​സ് സി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യു​ള്ള പ​ഠ​ന​ത്തി​ലാ​ണ് ശ്യാ​മി​ലി. അ​നൂ​പ് വ​ർ​ക്ഷോ​പ്പ് മെ​ക്കാ​നി​ക്കാ​ണ്.

ചെ​റു​പാ​ലോ​ട് ശ​ര​ണ്യാ ഭ​വ​നി​ൽ ശ​ശി​യു​ടെ​യും ല​ത​യു​ടെ​യും മ​ക​ളാ​ണ് ശ്യാ​മി​ലി. ക​ര​കു​ളം വ​ഴ​യി​ല അ​നൂ​പ് നി​വാ​സി​ൽ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും മോ​ളി​യു​ടെ​യും മ​ക​നാ​ണ് അ​നൂ​പ്.