നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി
Monday, October 21, 2019 11:59 PM IST
കാ​ട്ടാ​ക്ക​ട : ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​തി​നാ​ൽ നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ 18 ഇ​ഞ്ച് ഉ​യ​ർ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഷ​ട്ട​റു​ക​ൾ വീ​ണ്ടും കൂ​ടു​ത​ലാ​യി ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റ് ഇ​ഞ്ചാ​ണ് ഉ​യ​ർ​ത്തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ അ​ണ​ക്കെ​ട്ടി​ലേ​യ്ക്ക് ക​ന​ത്ത ജ​ല​പ്ര​വാ​ഹ​മാ​യി അ​ധി​ക​മാ​യി എ​ത്തി​യ​തി​നാ​ലാ​ണ് വൈ​കു​ന്നേ​രം കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യ​ത്. ഡാ​മി​ന്‍റെ നാ​ല് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ വ​ഴി ഒ​രു സെ​ക്ക​ണ്ടി​ൽ 125 മീ​റ്റ​ർ ക്യൂ​ബി​ക്ക് വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. അ​തി​നാ​ൽ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​ക്യ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ ആ​റ് ഇ​ഞ്ചി​ൽ നി​ന്നും ഒ​ര​ടി ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ജ​ല​നി​ര​പ്പ് കൂ​ടി​യ​തോ​ടെ 12 ഇ​ഞ്ചാ​യി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ൽ ക്ര​മാ​തീ​ത​മാ​യി വെ​ള്ളം എ​ത്തി ഡാം ​നി​റ​ഞ്ഞു​ക​ഴി​യു​മെ​ന്ന് ക​ണ​ക്കാ​ക്കി​യാ​ണ് 18 ഇ​ഞ്ചാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ഇ​പ്പോ​ൾ ഡാ​മി​ൽ 83. 680 വെ​ള്ള​മാ​ണ് ഉ​ള്ള​ത്. പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 83.740 മീ​റ്റ​ർ ആ​ണ്. നെ​യ്യാ​ർ​ഡാ​മി​ലേ​യ്ക്ക് നീ​രൊ​ഴു​ക്കു​ന്ന ക​ല്ലാ​ർ, നെ​യ്യാ​ർ, ചി​റ്റാ​ർ തു​ട​ങ്ങി​യ ന​ദി​ക​ളി​ലും നി​ര​വ​ധി ചെ​റു ന​ദി​ക​ളി​ലും തോ​ട്ടി​ലും ന​ല്ല ജ​ല​പ്ര​വാ​ഹ​മാ​ണു​ള്ള​ത്.