വ​ള്ള​വും മ​ത്സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു
Monday, October 21, 2019 11:59 PM IST
വി​ഴി​ഞ്ഞം : ശ​ക്ത​മാ​യ കാ​റ്റി​ൽ പെ​ട്ട് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​വും മ​ത്സ്യ ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടു.​

പൂ​വാ​ർ എ​രി​ക്ക​ലു​വി​ള​യി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച​വൈ​കു​ന്നേ​രം മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ള​ങ്ങ​ളി​ൽ പു​തു​കു​റി​ച്ചി സ്വ​ദേ​ശി ക്ല​മ​ന്‍റി​ന്‍റെ വ​ള്ള​വും, ഔ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​നും വ​ല​യ​ട​ക്ക​മു​ള്ള മ​റ്റ്ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ന​ഷ്ട​പ്പെ​ട്ട​ത്.​

വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.​വ​ള്ള​ത്തി​ന്‍റെ ഉ​ട​മ​യാ​യ ക്ല​മ​ന്‍റി​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.