മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത വ​യോ​ധി​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി
Monday, October 21, 2019 12:46 AM IST
നേ​മം: വീ​ടി​നു മു​ന്നി​ലെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത വ​യോ​ധി​ക​യ്ക്ക് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി .കാ​ക്കാ മൂ​ല ഐ​രാ​ൽ​ന​ഗ​റി​ൽ ക​ത്രീ​ന (70)യ്ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.​വീ​ടി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ൽ കാ​റി​ൽ ഇ​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്ന സം​ഘ​ത്തോ​ട് വീ​ട്ടി​ൽ വ​ന്ന​വ​ർ​ക്ക് പു​റ​ത്ത് പോ​കാ​ൻ കാ​ർ ഗേ​റ്റി​നു മു​ന്നി​ൽ നി​ന്നും മാ​റ്റി​യി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സം​ഘം മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ക​നു നേ​രെ വ​ധ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യും ചെ​യ്ത​താ​യി നേ​മം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ തോ​ളെ​ല്ലി​നും ക​ഴു​ത്തി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ക​ത്രീ​ന മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.
വീ​ടി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ൽ ഗേ​റ്റ് തു​റ​ക്കാ​നാ​കാ​ത്ത വി​ധം ചേ​ർ​ത്ത് കാ​ർ നി​ർ​ത്തി മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു സം​ഘം. വാ​ഹ​നം മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സം​ഘ​ത്തി​ലു​ള്ള​വ​ർ കാ​റി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി മ​റ്റ് കൂ​ട്ടാ​ളി​ക​ളെ​ക്കൂ​ടി വി​ളി​ച്ചു വ​രു​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‌
ഇ​ള​കി​വീ​ണ ഗേ​റ്റി​ന്‍റെ കു​റ്റി​യെ​ടു​ത്ത് ക​ത്രീ​ന​യ്ക്കു നേ​രെ എ​റി​ഞ്ഞെ​ന്നും ക​ല്ലി​യൂ​രി​ലും കാ​ക്കാ​മൂ​ല​യി​ലും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.