മൊ​ബൈ​ൽ ക​ട​യി​ലെ മോ​ഷ​ണം: സൂ​ച​ന ല​ഭി​ച്ച​താ​യി പോലീസ്
Tuesday, October 15, 2019 12:43 AM IST
നേ​മം : കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്തെ മൊ​ബൈ​ൽ ക​ട​യി​ലെ മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി നേ​മം പോ​ലീ​സ് .
ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ട് ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. മൊ​ബൈ​ൽ ക​ട​യി​ൽ നി​ന്നും ര​ണ്ട​ര​ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്. നേ​മം ദേ​ശീ​യ​പാ​ത​യി​ൽ കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്ത് ബീ​മാ​പ​ള്ളി സ്വ​ദേ​ശി ഫൈ​സ​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൊ​ബൈ​ൽ വേ​ൾ​ഡി​ന്‍റെ ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ല്ലി ത​ക​ർ​ത്തും പാ​പ്പ​നം​കോ​ട് മ​ല​യി​ൻ​കീ​ഴ് റോ​ഡി​ൽ എ​സ്റ്റേ​റ്റ് ജം​ഗ്ഷ​നി​ലു​ള്ള ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ ത​ട്ട് ചാ​യ​ക​ട കു​ത്തി​തു​റ​ന്നു​മാ​ണ് മോ​ഷ​ണം. ത​ട്ടു​ക​ട​യി​ൽ നി​ന്നും അ​യ്യാ​യി​രം രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു .

സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പ് 17 മു​ത​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് പി​ജി സെ​ന്‍റ​ർ ഹോ​സ്പി​റ്റ​ലി​ൽ കാ​യ​ചി​കി​ത്സ വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തു​ന്നു.
16നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഹൈ​പ്പോ​തൈ​റോ​യി​ഡി​സം (അ​മ​തി​മാ​യ ക്ഷീ​ണം, മു​ടി​കൊ​ഴി​ച്ചി​ൽ, ശ​രീ​ര​ഭാ​ര വ​ർ​ധ​ന), മൈ​ഗ്ര​യി​ൻ എ​ന്നീ രോ​ഗ​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്.17​നും 18നും ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ സൗ​ജ​ന്യ ചി​കി​ത്സാ ക്യാ​ന്പി​ൽ മേ​ൽ​പ​റ​ഞ്ഞ രോ​ഗ​ങ്ങ​ൾ​ക്കു മ​റ്റു മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രാ​ക​ണം ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​ത്. താ​ല്പ​ര്യ​മു​ള്ള​വ​ർ കൈ​വ​ശ​മു​ള്ള മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ക്യാ​ന്പി​ൽ ഹാ​ജ​രാ​ക്ക​ണം.​ഫോ​ണ്‍: 0471-2295919, 2295920.