വെ​ള്ളാ​യ​ണി ദേ​വി ക്ഷേ​ത്ര​ത്തി​ൽ
Wednesday, October 9, 2019 12:35 AM IST
നേ​മം: വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഇ​ന്ന​ലെ നേ​മം മേ​ഖ​ല​യി​ൽ നി​ര​വ​ധി ക​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. വെ​ള്ളാ​യ​ണി ദേ​വി ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മൂ​ത്ത​വാ​ത്തി ശി​വ​കു​മാ​ർ, പ​ദ്മ​ശ്രീ ഡോ. ​വെ​ള്ളാ​യ​ണി അ​ർ​ജു​ന​ൻ, മ​ഞ്ചു​വെ​ള്ളാ​യ​ണി, ശാ​ന്തി​വി​ള കൃ​ഷ്ണ​ൻ നാ​യ​ർ, ഋ​ഷി​കേ​ശ് എ​ന്നി​വ​ർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തി. പാ​പ്പ​നം​കോ​ട് പ​ട്ടാ​ര​ത്ത് ശ്രീ ​ചാ​മു​ണ്ഡേ​ശ്വ​രി ക്ഷേ​ത്രം, പാ​പ്പ​നം​കോ​ട് മ​ഠ​ത്തി​ൽ ശ്രീ​ഭ​ഗ​വ​തി​ക്ഷേ​ത്രം, തു​മ​രി​മു​ട്ടം മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, ഇ​ട​ഗ്രാ​മം അ​ര​ക​ത്ത് ദേ​വി ക്ഷേ​ത്രം, ക​ല്ലി​യൂ​ർ കാ​ക്ക​മൂ​ല ശ്രീ ​അ​ര​ങ്ങ​ൽ ക​ണ്ഠ​ൻ ശാ​സ്ത ക്ഷേ​ത്രം, തൃ​ക്ക​ണ്ണാ​പു​രം ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ങ്ങ​ളി​ലും വി​വി​ധ ക​ലാ​ക്ഷേ​ത്ര​ങ്ങ​ളി​ലും ലൈ​ബ്ര​റി​ക​ളും ആ​ർ​ട്ട്സ് ക്ല​ബു​ക​ളി​ലും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. കൈ​മ​നം അ​മൃ​താ​ന​ന്ദ​മാ​യി മ​ഠ​ത്തി​ൽ ബ്ര​ഹ്മ​ചാ​രി ശി​വാ​മൃ​ത ചൈ​ത​ന്യ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ത്തി.