തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനു കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആൻഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന ഫസ്റ്റ് കട്ട് എന്ന ചലച്ചിത്ര നിര്‍മാണ ശില്‍പ്പശാല ഇന്നു മുതൽ 28 വരെ നടക്കും കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കിലെ ചലച്ചിത്ര അക്കാഡമിയുടെ ഗവേഷണ കേന്ദ്രമായ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഫിലിം റിസേര്‍ച്ച് ആൻഡ് ആര്‍ക്കൈവ്സിലാണ് (സിഫ്ര) ശിൽപ്പശാല.ശില്‍പ്പശാലയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമല്‍ നിര്‍വഹിക്കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു അധ്യക്ഷത വഹിക്കും. ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്മെന്റ് ജോയിന്റ് ഡയറക്ടര്‍ (അക്കാഡമിക്) ഡോ.പി.പി പ്രകാശന്, സിജി ആൻഡ് എസി സെല്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.സി.എം. അസീം , ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ശില്‍പ്പശാലയുടെ അക്കാഡമിക് ഡയറക്ടറും ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍പേഴ്സണുമായ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും. ആറു ദിവസം നീണ്ടു നില്ക്കുന്ന ശില്‍പ്പശാലയില്‍ അടൂര്‍ ഗോപാലകൃഷ്ണന്, കമല്‍, സിബി മലയില്‍, മധുപാല്‍, ഡോ.ബിജു, എന്‍. ഹരികുമാര്‍, കെ.ജി. ജയന്, സന്തോഷ് രാമന്, ഡോ. ജാസി ഗിഫ്റ്റ്, സിദ്ധാര്‍ഥ് ശിവ, വിജയകൃഷ്ണന്, പ്രകാശ് മൂര്‍ത്തി, എം.ജി. ജ്യോതിഷ്, രശ്മി സതീഷ്, ഡോ.ആശ അച്ചി ജോസഫ്, അഭിലാഷ് വിജയന്, ബിജു വി. സുകുമാരന്‍ തുടങ്ങി പ്രമുഖരായ ചലച്ചിത്രപ്രവര്‍ത്തകര്‍ ക്ലാസ് എടുക്കും. ലോക ക്ലാസിക് ചിത്രങ്ങളും വിഖ്യാത ഹ്രസ്വചിത്രങ്ങളും ക്യാമ്പില്‍ പ്രദര്‍ശിപ്പിക്കും.