സി​വി​ൽ സ​ർ​വീ​സ്; സൗ​ജ​ന്യ പ​രി​ശീ​ല​നവുമാ​യി തോ​ന്ന​യ്ക്ക​ൽ ഗ​വ. എ​ച്ച്എ​സ്എ​സ്
Monday, September 23, 2019 12:33 AM IST
പോ​ത്ത​ൻ​കോ​ട്: മി​ക​ച്ച പി​ടി​എ​യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ തോ​ന്ന​യ്ക്ക​ൽ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സി​വി​ൽ സ​ർ​വീ​സ് രം​ഗ​ത്ത് കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​മാ​യി രം​ഗ​ത്ത്.
അ​ഞ്ച് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ നി​ന്നു​ള്ള അ​ൻ​പ​ത് കു​ട്ടി​ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. അ​ഭി​രു​ചി പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യ​ശേ​ഷം റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​യി​രി​ക്കും കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക.
വ​ർ​ഷ​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​മു​ള്ള തോ​ന്ന​യ്ക്ക​ൽ സ്കൂ​ളി​ൽ നി​ന്നും പ​ഠി​ച്ചി​റ​ങ്ങി​യ​വ​രി​ൽ ആ​രും സി​വി​ൽ സ​ർ​വീ​സ് രം​ഗ​ത്ത് എ​ത്തി​യി​ല്ലെ​ന്ന കു​റ​വ് പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പി​ടി​എ​യും സ്റ്റാ​ഫ് കൗ​ൺ​സി​ലും പു​തി​യ പ​ദ്ധ​തി മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​സ​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.
സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​നാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ യോ​ഗം പ്രി​ൻ​സി​പ്പ​ൽ എ​ച്ച്. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ന്തോ​ഷ്തോ​ന്ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി.​സ​ജ​യ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ്ര​ധാ​ധ്യാ​പി​ക എ.​റ​സി​യാ​ബീ​വി, രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ, ജി. ​അ​രു​ൺ​കു​മാ​ർ, ബി​ന്ദു​ലാ​ൽ, എം.​എ​സ്. വി​ന​യ്, എ​ൽ. ദി​വ്യ, രേ​ഖ​പ​ത്മ​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.