വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ക​ത്തി​ച്ചു
Monday, September 23, 2019 12:33 AM IST
ശ്രീ​കാ​ര്യം: വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് അ​ർ​ധ​രാ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​താ​യി പ​രാ​തി.
കു​ള​ത്തൂ​ർ കോ​ല​ത്തു​ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കി​വി​ട്ടു​വി​ളാ​ക​ത്ത് തൊ​ടി​യി​ൽ വീ​ട്ടി​ൽ ലി​ജോ ആ​ന​ന്ദി​ന്‍റെ വീ​ട്ടി​ലെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 1 .45 നാ​യി​രു​ന്നു സം​ഭ​വം.
വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ക​ത്തു​ന്ന ശ​ബ്ദം കേ​ട്ട് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് നോ​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് സ്ഥ​ല​വാ​സി​ക​ൾ എ​ത്തി തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബൈ​ക്ക് പൂ​ർ​ണ​മാ​യി ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. കോ​ല​ത്തു​ക​ര ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​ടെ ബൈ​ക്കാ​ണ് ലി​ജോ ഉ​പ​യോ​ഗി​ച്ച് വ​ന്ന​ത്. ഈ ​ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്.
സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ലി​ജോ ആ​ന​ന്ദി​ന്‍റെ​യും സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര​നാ​യ സ​തീ​ഷി​ന്‍റെ​യും വീ​ടു​ക​ൾ​ക്ക് നേ​രെ ര​ണ്ടാ​ഴ്ച മു​മ്പ് രാ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​ക്ര​മം ന​ട​ത്തി​യി​രു​ന്നു.
ബി​യ​ർ കു​പ്പി​ക​ൾ കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ വീ​ടു​ക​ളു​ടെ ജ​ന​ൽ ചി​ല്ല​ക​ൾ ത​ക​ർ​ന്നി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് തു​മ്പ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പു​തി​യ സം​ഭ​വം.