വ​നി​താ ഡോ​ക്ട​റു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​വ​ര്‍​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ
Monday, September 23, 2019 12:32 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​വ​ര്‍​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ ര​ണ്ടി​ന് രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.
വ​യ​റു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​വൈ​ഷ്ണ​വി​യു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ ക​വ​ര്‍​ന്ന​ത്.
സൈ​ബ​ര്‍​സെ​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​തി​നേ​ഴു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.മൊ​ബൈ​ല്‍​ഫോ​ണ്‍ ബീ​മാ​പ്പ​ള്ളി​യി​ലെ ഒ​രു ക​ട​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. മെ​ഡി​ക്ക​ല്‍​കോ​ള​ജ് എ​സ്ഐ ആ​ര്‍.​എ​സ്. ശ്രീ​കാ​ന്ത്, സി​പി​ഒ​മാ​രാ​യ നൗ​ഫ​ല്‍, ഗോ​കു​ല്‍, ജ്യോ​തി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് പ​തി​നേ​ഴു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ജു​വ​നൈ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.