സ്കൂ​ളി​ലേ​ക്ക് പോ​യ വി​ദ്യാ​ർ​ഥിയെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ച്ചു
Monday, September 23, 2019 12:31 AM IST
വി​തു​ര: സ്കൂ​ളി​ലേ​ക്ക് പോ​യ വി​ദ്യാ​ർ​ഥി​ക്ക് കാ​ട്ടു​പോ​ത്തിന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.
വി​തു​ര ചെ​റുമ​ണ​ലി പ​ന​തി​ന്ന​മ​ൺ​പു​റം ആ​കാ​ശ് ഭ​വ​നി​ൽ സു​ശാ​ന്ത് - സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എ​സ്.​എ​സ്.​ആ​കാ​ശ്(11) നാ​ണ് പ​രിക്കേ​റ്റ​ത്.
വീ​ട്ടി​ൽ നി​ന്നും സ്കൂ​ളി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്പോ​ൾ പാ​ഞ്ഞ് വ​ന്ന കാ​ട്ടു​പോ​ത്ത് ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​കാ​ശ് പ​റ​ഞ്ഞു.​
പ​രി​ക്കേ​റ്റ ആ​കാ​ശ് വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.​ആ​ന​പ്പാ​റ ഗ​വ.ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്്.മ​ണ​ലി, ചെ​റു​മ​ണ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം പ​തി​വാ​ണെ​ന്നും ഒ​ന്ന​ര മാ​സം മു​ൻ​പും സ​മാ​ന​മാ​യ സം​ഭ​വ​മു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​കാ​ശി​നെ സി​പി​ഐ നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.
സം​ഭ​വം ന​ട​ന്ന മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ ആ​ക്ര​മ​ണം പ​തി​വാ​ണെ​ന്നും അ​ടി​യ​ന്തി​ര പ​രി​ഹാ​രം വേ​ണ​മെ​ന്നും മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​എ​സ്.​റ​ഷീ​ദ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ആ​ര്‍. കെ.​ഷി​ബു, പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ജു​ഷ ജി. ​ആ​ന​ന്ദ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.