തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​നം; അപേക്ഷ ക്ഷണിച്ചു
Sunday, September 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും അ​സാ​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​യ ഷീ ​സ്കി​ൽ ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 15 വ​യ​സു ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പാ​സാ​യ വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, ഓ​ർ​ഗാ​നി​ക് ഗ്രോ​വ​ർ, ഹാ​ൻ​ഡ് എം​ബ്രോ​യി​ഡ​ർ, ആ​നി​മേ​റ്റ​ർ, മോ​ഡ​ല​ർ, ക​മ്പോ​സി​റ്റ​ർ, ഫ്ര​ണ്ട് ഓ​ഫീ​സ് അ​സോ​സി​യേ​റ്റ് എ​ന്നീ കോ​ഴ്സു​ക​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഇന്ന്. ഫോ​ൺ: 7907170233, 9745091702, 8330028736, 7907256422.