ഓ​ൾ ഇ​ന്ത്യ എ​സ്ബി​ഐ എം​പ്ലോ​യീ​സ് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി
Sunday, September 22, 2019 12:21 AM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്ബി​ഐ ജീ​വ​ന​ക്കാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്ബി​ഐ​ഇ​എ​യു​ടെ മൂ​ന്നാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് ടാ​ഗോ​ർ തി​യ​റ്റ​റി​ൽ തു​ട​ക്ക​മാ​യി. സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​ന്‍റെ വ​ക്കി​ൽ നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യി​ൽ എ​ല്ലാ മേ​ഖ​ല​ക​ളും പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഗ്രാ​മീ​ണ സാ​ന്പ​ത്തി​ക രം​ഗ​മാ​കെ ത​ക​ർ​ച്ച​യെ നേ​രി​ടു​ന്നു. അ​സം​ഘ​ടി​ത​മേ​ഖ​ല​പൂ​ർ​ണ​മാ​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളും ദി​വ​സം ക​ഴി​യു​ന്തോ​റും ദു​ർ​ബ​ല​മാ​കു​ന്നു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ​ജ​ന​ത ക​ഷ്ട​പ്പാ​ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്ത് വ്യ​വ​സ്ഥി​തി എ​ങ്ങി​നെ കീ​ഴ്മേ​ൽ മ​റി​ഞ്ഞു എ​ന്ന​തി​ന് കൃ​ത്യ​മാ​യ ഒ​രു​ത്ത​രം ഇ​നി​യും ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ഐ​എ​സ്ബി​ഐ​ഇ​എ പ്ര​സി​ഡ​ന്‍റ് ന​രേ​ഷ് ഗൗ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​ന ചെ​യ​ർ​മാ​ൻ ജെ.​പി. ജാ​വ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. കൃ​ഷ്ണ, എ​ഐ​ബി​ഇ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്. വെ​ങ്ക​ടാ​ച​ലം, മു​ൻ എം​പി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ടി​എ​സ്ബി​ഇ​എ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ടാ​ഗോ​ർ തി​യ​റ്റ​റി​ൽ സ​മാ​പി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്തു. ചെ​ണ്ട​മേ​ളം, തെ​യ്യം വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ്ര​ക​ട​ന​ത്തി​ന് മാ​റ്റേ​കി. സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും.