ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Saturday, September 21, 2019 11:57 PM IST
ആ​റ്റി​ങ്ങ​ൽ: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണ​മ്പൂ​ർ പെ​രു​ങ്കു​ളം മു​ട്ടു​കോ​ണം ച​രു​വി​ള വീ​ട്ടി​ൽ ശ​ശി​ക​ല​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൊ​ല്ലം ചി​ത​റ സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ (സു​നി,44) ആ​ണ് ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യിലായ​ത്.​ആ​ക്ര​മ​ണ​ത്തി​ൽ ശ​ശി​ക​ല​യു​ടെ ത​ല​യ്ക്കും കൈ​ത്ത​ണ്ട​യി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

സം​ശ​യ​രോ​ഗ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി നാ​ട്ടി​ലെ​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ട​യ്ക്കാ​വൂ​ർ സി​ഐ എം. ​ശ്രീ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ട​യ്ക്കാ​വൂ​ർ എ​സ്ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ൻ, എ​എ​സ്ഐ ഷം​സു​ദീ​ൻ, എ​സ്‌​സി​പി​ഒ മ​ഹേ​ഷ്, ബി​നു, ബി​നോ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.