വ​ന്യ​ജീ​വി​ വാ​രാ​ഘോ​ഷം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​ത്സ​രം രണ്ടു മുതൽ
Saturday, September 21, 2019 1:01 AM IST
തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യം മൃ​ഗ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ എ​ട്ട് വ​രെ വി​പു​ല​മാ​യ മ​ത്സ​ര​ങ്ങ​ളോ​ടെ മ്യൂ​സി​യം മൃ​ഗ​ശാ​ലാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കും. സ്ക്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പെ​യി​ന്‍റിം​ഗ്, ചെ​റു​ക​ഥാ ര​ച​നാ, പ്ര​സം​ഗം, ക്വി​സ്, പ്ര​ബ​ന്ധ​ര​ച​നാ എ​ന്നീ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ര​ണ്ട് മു​ത​ൽ ആ​രം​ഭി​ക്കും. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് കാ​ഷ്പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ട്ടി​ന് വി​ത​ര​ണം ചെ​യ്യും. ഫോ​ൺ: 9895674774, 8921150487

കൈ​മ​നം വ​നി​താ​പോ​ളി​ടെ​ക്നി​ക്കി​ൽ എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു

നേ​മം: കൈ​മ​നം വ​നി​താ പോ​ളി​ടെ​ക്നി​ക്കി​ൽ ഇ​ന്ന​ലെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ സീ​റ്റു​ക​ളി​ലും എ​സ്എ​ഫ്ഐ വി​ജ​യി​ച്ചു. ഉൗ​ർ​മി​ള (ചെ​യർപേഴ്സൺ), സ​ജി​നി (വൈ​സ് ചെ​യ​ർപേഴ്സൺ), ഗൗ​രി​ന​ന്ദ​ന (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ആ​ര്യാ​മോ​ൾ (കൗ​ണ്‍​സി​ല​ർ), സു​നി​ത (മാ​ഗ​സി​ൻ എ​ഡി​റ്റ​ർ), വി​ന്ധ്യ (ആ​ർ​ട്ട്സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ. വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കോ​ള​ജ് വ​ള​പ്പി​ലും ദേ​ശീ​യ​പാ​ത​യി​ലും പ്ര​ക​ട​നം ന​ട​ത്തി. എ​ബി​വി​പി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.