റോ​ഡ് വി​ക​സ​നം: പെ​രു​ങ്ക​ട​വി​ള​യി​ലെ ത​ണ​ൽ വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Saturday, September 21, 2019 1:01 AM IST
അ​മ​ര​വി​ള: അ​ര​വി​ള - ആ​ര്യ​ൻ​കോ​ട് റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രു​ങ്ക​ട​വി​ള​യി​ലെ ത​ണ​ൽ വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യ​തി​ൽ വ​ൻ പ്ര​തി​ഷേ​ധം.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ങ്ക​ട​വി​ള​യി​ൽ ന​ട്ട് പ​രി​പാ​ലി​ച്ച് വ​ന്നി​രു​ന്ന 23 വൃ​ക്ഷ​ങ്ങ​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ക​രാ​റു​കാ​ര​ൻ മു​റി​ച്ച​ത്.

റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ പ​ട​ർ​ന്ന് പ​ന്ത​ലി​ക്കാ​ത്ത 15 ഓ​ളം ബ​ദാം ഇ​ന​ത്തി​ൽ​പ്പെ​ട്ട വൃ​ക്ഷ​ങ്ങ​ളും മ​റ്റ് ഏ​ഴ് വൃ​ക്ഷ​ങ്ങ​ളു​മാ​ണ് മു​റി​ച്ച​ത്.

ജം​ഗ്ഷ​നി​ൽ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ച് മാ​റ്റി​യ​തോ​ടെ വ​രും ദി​ന​ങ്ങ​ളി​ൽ ത​ണ​ലി​ല്ലാ​ത്ത അ​വ​സ്ഥ​യും ഉ​ണ്ടാ​വും.

പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് മ​ര​ങ്ങ​ൾ വെ​ട്ടി ന​ശി​പ്പി​ച്ച​ത്. മൂ​ന്നു ദി​വ​സം മു​ന്പ് പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത അ​തേ പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ വൃ​ക്ഷ​ങ്ങ​ൾ മു​റി​ച്ചി​ട്ട​തും വി​രേ​ധാ​ഭാ​സ​മാ​യി.